റഷ്യൻ കൂലിപ്പട്ടാളം കേസ്: മുഖ്യപ്രതികൾ പിടിയിൽ

നിവ ലേഖകൻ

Human Trafficking

റഷ്യയിലെ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. റഷ്യൻ പൗരത്വമുള്ള മലയാളിയായ സന്ദീപ് തോമസ്, സഹായി സുമേഷ് ആന്റണി, തയ്യൂർ സ്വദേശി സിബി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൊച്ചിയിൽ നിന്നും തൃശൂരിൽ നിന്നുമായാണ് ഇവരെ വടക്കാഞ്ചേരി പോലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. 2024 ഏപ്രിൽ ആറിനാണ് കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രനും ബിനിൽ ബാബുവും ഉൾപ്പടെ ആറംഗ സംഘത്തെ മോസ്കോയിൽ എത്തിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അലുമിനിയം ഫാബ്രിക്കേഷൻ, പ്ലംബിംഗ് ജോലികൾക്ക് എന്ന വ്യാജ വാഗ്ദാനം നൽകിയാണ് ഇവരെ കബളിപ്പിച്ചത്. 1. 5 മുതൽ 2. 5 ലക്ഷം രൂപ വരെയാണ് ഓരോരുത്തരിൽ നിന്നും പ്രതികൾ ഈടാക്കിയത്. രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു.

കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ ഭാര്യ ജോയ്സി ജോൺ, മോസ്കോയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെയിൻ കുര്യന്റെ പിതാവ് കുര്യൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യയിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ബിനിൽ ബാബു, സന്ദീപ് ചന്ദ്രൻ എന്നിവരെ റഷ്യയിലെ കൂലിപ്പട്ടാളത്തിലേക്ക് എത്തിച്ച കേസിലെ പ്രതികളെയാണ് ശനിയാഴ്ച പുലർച്ചെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. പരുക്കേറ്റ് മോസ്കോയിൽ ചികിത്സയിൽ കഴിയുന്ന ജെയിൻ കുര്യന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ള സിബി. റഷ്യ സുരക്ഷിതമാണെന്ന് പറഞ്ഞ് ഇവരെ വരാൻ പ്രേരിപ്പിച്ചത് സിബിയാണെന്ന് പോലീസ് പറയുന്നു.

  യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം

മോസ്കോയിലെത്തി ദിവസങ്ങൾക്കകം സന്ദീപ് ചന്ദ്രൻ യുദ്ധമുഖത്ത് കൊല്ലപ്പെട്ടു. മനുഷ്യക്കടത്ത് വാർത്ത പുറത്തുവന്നതോടെ റിനിൽ തോമസ്, സന്തോഷ് ഷൺമുഖം, സിബി ബാബു എന്നിവരെ നാട്ടിലെത്തിച്ചു. ബിനിൽ ബാബുവിനും ജെയിൻ കുര്യനും നാട്ടിലെത്താൻ സാധിച്ചില്ല. ജനുവരി 13 നാണ് ബിനിൽ ബാബു കൊല്ലപ്പെട്ട വിവരം കുടുംബത്തിന് ലഭിച്ചത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

കേസിലെ മറ്റ് പ്രതികളെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights: Key suspects in human trafficking case involving Russian mercenary group apprehended in Kerala.

Related Posts
വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് പ്രവാസലോകം; ഷാർജയിൽ അനുസ്മരണ യോഗം
VS Achuthanandan

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ യോഗം ഷാർജയിൽ സംഘടിപ്പിച്ചു. ഷാർജ മാസിന്റെ Read more

  സ്വർണ്ണവിലയിൽ ഇടിവ്; ഒരു പവൻ സ്വർണ്ണത്തിന് 72,800 രൂപ
അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വിഎസിൻ്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്
VS funeral procession

വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് ആലപ്പുഴയിലേക്ക് നീങ്ങുന്നു. ആയിരക്കണക്കിന് ആളുകളാണ് Read more

വി.എസ്. അച്യുതാനന്ദന് വിടനൽകി കേരളം; വിലാപയാത്ര ആലപ്പുഴയിലേക്ക്
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ Read more

സ്വർണ്ണവില കുതിച്ചുയരുന്നു; ഒരു പവൻ സ്വർണത്തിന് 74280 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 840 രൂപയാണ് Read more

വി.എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാൻ ബാർട്ടൺഹില്ലിലേക്ക് ജനപ്രവാഹം
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാനായി തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് ജനങ്ങളുടെ ഒഴുക്ക് Read more

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 Read more

  വിഎസിനെതിരായ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് പി.എം. ആർഷോ
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
VS Achuthanandan demise

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. Read more

റഷ്യയിൽ തുടർച്ചയായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
Russia earthquake

റഷ്യയിൽ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 7.4 വരെ തീവ്രത Read more

കേരളത്തിൽ MBA സ്പോട്ട് അഡ്മിഷനുകൾ ആരംഭിച്ചു
MBA spot admissions

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്), കേരള ഇൻസ്റ്റിറ്റ്യൂട്ട് Read more

മലപ്പുറം കാളികാവിൽ വീണ്ടും കടുവാഭീതി; പുല്ലങ്കോട് എസ്റ്റേറ്റിൽ പശുവിനെ ആക്രമിച്ചു
Malappuram tiger attack

മലപ്പുറം കാളികാവിൽ വീണ്ടും കടുവ ഇറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ Read more

Leave a Comment