ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി റിതു ജയനെ ഇന്ന് പറവൂർ കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അയൽവാസിയായ റിതു വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കരിമ്പാടത്തെ ബന്ധുവീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈപ്പിൻ മുരിക്കുംപാടം ശ്മശാനത്തിൽ സംസ്കരിക്കും.
\n
ഇരുമ്പ് വടി കൊണ്ട് പലതവണ മർദ്ദിച്ച ശേഷം കത്തികൊണ്ട് കുത്തിയതായും എഫ്ഐആറിൽ പറയുന്നു. കൊല്ലപ്പെട്ട മൂന്നു പേരുടെയും കഴുത്തിനു മുകളിൽ ആഴത്തിലുള്ള മുറിവുകളാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. വേണുവിന്റെ തലയിൽ ആറ് മുറിവുകളും വിനിഷയുടെ തലയിൽ നാല് മുറിവുകളും ഉഷയുടെ തലയിൽ മൂന്ന് മുറിവുകളുമുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. മൂന്ന് പേർക്കും തലയിലും മുഖത്തുമാണ് ഗുരുതരമായ പരുക്കുകൾ.
\n
കൃത്യം നടത്തുന്ന സമയത്ത് പ്രതി ലഹരിയിലായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ 17 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. എറണാകുളം ചേന്ദമംഗലത്ത് നടന്നത് അതിക്രൂരമായ കൂട്ടക്കൊലയെന്ന് പോലീസ് അറിയിച്ചു.
\n
ആക്രമണത്തിൽ സാരമായി പരുക്കേറ്റ ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അഞ്ചുമണിക്ക് സംസ്കരിക്കും.
Story Highlights: Three family members were brutally murdered in Ernakulam, Kerala, with the accused, Rithu Jayan, to be presented in court.