നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി. ജാമ്യം ലഭിച്ചിട്ടും ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടർന്നത്. ചെറിയ കേസുകളിൽ ജാമ്യം കിട്ടിയിട്ടും പണം ഇല്ലാതെ ജയിലിൽ കഴിയുന്നവരുണ്ടെന്നും അവർക്ക് വേണ്ടിയാണ് ജയിലിൽ തുടർന്നതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്.
സാധാരണ ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കരുതെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബോബിയുടെ ഈ നിലപാട് ജയിൽ ചട്ടങ്ങൾക്കും കോടതി നടപടികൾക്കും വിരുദ്ധമാണ്. കോടതിയലക്ഷ്യമല്ലെന്നും ഉത്തരവ് ഹാജരാക്കാൻ വൈകിയതാണെന്നും ബോബി ചെമ്മണ്ണൂർ വിശദീകരിച്ചു.
ഇന്നലെയുണ്ടായ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സ്വമേധയാ കേസെടുത്ത കോടതി പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് തടവുകാരെ സഹായിക്കുന്നതിനായാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചിരുന്നു. ജാമ്യം ലഭിച്ചിട്ടും ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു.
Story Highlights: Businessman Boby Chemmanur, arrested following actress Honey Rose’s complaint, has been released from jail.