കൊവിഡ് സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ സിലബസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2022ലെ പരീക്ഷ പുതുക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാണ്.
ഔദ്യോഗിക വെബ്സൈറ്റായ cbseacademic.nic.in ൽ പുതിയ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിലബസ് മൊത്തത്തിൽ വെട്ടിക്കുറച്ചതായാണ് റിപ്പോർട്ട്.
ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് രണ്ട് ടേമായാണ് തിരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ടേം എൻഡ് പരീക്ഷയുമുണ്ടാവും. ആദ്യ ടീമിലെ പരീക്ഷ മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലും രണ്ടാമത്തെ ടേം പരീക്ഷ സബ്ജെക്റ്റീവ് അല്ലെങ്കിൽ മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലും ആകും നടത്തുക.
സിലബസ് അടിസ്ഥാനത്താനമാക്കിയുള്ള സാമ്പിൾ പേപ്പറുകൾ വൈകാതെ പ്രസിദ്ധീകരിക്കും. ആദ്യ ടേം പരീക്ഷ നവംബർ – ഡിസംബർ മാസങ്ങളിലും രണ്ടാം ടേം പരീക്ഷ മാർച്ച് – ഏപ്രിൽ മാസങ്ങളിലും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
Story highlight : CBSE New syllabus published.