ഡി കാറ്റഗറിയിലുള്ള കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്.സിനിമ ഷൂട്ടിങ്ങിന് പൊലീസ് അനുമതി ചെയ്തിരുന്നെന്നും എന്നാൽ ഇത് നടക്കില്ലെന്നും നാട്ടുകാർ ആവശ്യപ്പെട്ടത്തോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുവാദം നൽകപ്പെട്ടിട്ടുണ്ടെന്ന് സിനിമാക്കാർ ഉന്നയിച്ചു.
ഗോദ’ എന്ന ചിത്രത്തിന് ശേഷം ബേസിൽ സംവിധാനം ചെയ്യുന്ന ടൊവിനോയെ നായകനാക്കിയുള്ള രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി.മലയാളത്തിലെ ആദ്യ സൂപ്പര്ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നല് മുരളി’ പ്രഖ്യാപന സമയം മുതല് സിനിമാപ്രേമികളുടെ ശ്രെദ്ധയാകർഷിച്ചത്.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മലയാളത്തിനു പുറമെ ചിത്രം എത്തും.ഹിന്ദി പതിപ്പിന്റെ പേര് മിസ്റ്റര് മുരളിയെന്നാണ്.മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും പേര് നൽകിയിരിക്കുന്നു.
ഏറ്റവും വലിയ ബജറ്റില് ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്.ഛായാഗ്രഹണം സമീര് താഹിര് ആണ്.വ്ളാഡ് റിംബർഗാണ് ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത്.ചിത്രത്തിന് വി എഫ് എക്സ് പ്രധാന്യമുള്ളതിനാൽ ആൻഡ്രൂ ഡിക്രൂസ് ആണ് വി എഫ് എക്സ് സൂപ്പർവൈസര്.
സോഫിയ പോൾ ആണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ തമിഴ് താരം ഗുരു സോമസുന്ദരവും അവതരിപ്പിക്കുന്നുണ്ട്.അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത്അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ്.
Story highlight: Protest against film shooting; Filming of ‘Minnal Murali’ has stopped.