പൂനെയിലെ യേർവാഡയിൽ ഒരു യുവതിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. മൾട്ടിനാഷണൽ കമ്പനിയിലെ കോൾ സെന്ററിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട 28 കാരി. കൃഷ്ണ സത്യനാരായണ കനോജ എന്ന 30 കാരനാണ് പ്രതി. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു.
ഓഫിസിന്റെ പാർക്കിങ് ഏരിയയിൽ വെച്ചാണ് യുവതിയെ കുത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ യുവാവ് യുവതിയെ കത്തികൊണ്ട് കുത്തുന്നത് വ്യക്തമായി കാണാം. ആക്രമണം തടയാൻ യുവതി ശ്രമിച്ചെങ്കിലും പ്രതി കുത്തുന്നത് തുടർന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടവർ ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിൽ കഴിയവെ യുവതി മരണത്തിന് കീഴടങ്ങി. പ്രതി കനോജക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 103 (1) വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുംബൈയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കനോജയെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights: A 28-year-old woman was stabbed to death by her colleague in Pune, Yerwada, following a financial dispute.