Headlines

Kerala News, Religious

ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ഇന്ന്; കേരളത്തിൽ നാളെ

ഗൾഫ് ബലി പെരുന്നാൾ ഇന്ന്

കോവിഡ് പശ്ചാത്തലത്തിലും ബലി പെരുന്നാൾ ആഘോഷമാക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ. കർശന കോവിഡ് നിയന്ത്രണങ്ങളോടെ ചില ഗൾഫ് രാജ്യങ്ങളിൽ ഈദ് നമസ്കാരത്തിനും അനുമതി നൽകിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രവാചകനായ നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗ സ്മരണകൾ പുതുക്കിയാണ് വിശ്വാസ സമൂഹം ഈ ദിനം ആഘോഷിക്കുക. പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും.

ഒമാനിൽ പെരുന്നാൾ ദിനത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ ആയതിനാൽ വിശ്വാസികൾ വീടുകളിൽ നമസ്കാരം നടത്തണമെന്നാണ് നിർദേശം.
അതേസമയം ഗൾഫ് രാജ്യങ്ങളായ ഖത്തർ, കുവൈറ്റ്, യുഎഇ, സൗദി എന്നിവിടങ്ങളിൽ കർശന കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളിലും ഈദ്ഗാഹുകളിലും നമസ്കാരം നിർവഹിക്കാൻ അനുമതി നൽകി.
30 പേർക്ക് മാത്രമാണ് ബഹ്റൈനിലെ ഗ്രാൻഡ് മസ്ജിദിൽ നമസ്കാരം നടത്താൻ അനുമതിയുള്ളത്.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് യുഎഇയിൽ 15 മിനിറ്റിനുള്ളിൽ ഈദ് നമസ്കാരവും ഖുതുബയും പൂർത്തിയാക്കണം.
ഒരാഴ്ചയോളം നീളുന്ന അവധിയാണ് പെരുന്നാളായതിനാൽ ഗൾഫ് രാജ്യങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് കേസുകളും മരണങ്ങളും ഒരോ അവധിക്കുശേഷവും  വർധിക്കുന്നെന്ന പഠനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ നടക്കുക.

കേരളത്തിലെ വിശ്വാസസമൂഹം നാളെയാണ്  ബലി പെരുന്നാൾ ആഘോഷിക്കുന്നത്.  അറുപതിനായിരത്തോളം പേരാണ് ഇത്തവണ ഹജ്ജ് തീർത്ഥാടനം നടത്തുന്നത്.

Story Highlights: Today Gulf countries will celebrate Eid al-adha, Tomorrow kerala celebrates ali Perunnal

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts