ആസ്ട്രസെനേക വാക്സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കും

Anjana

Updated on:

ആസ്ട്രസെനേക വാക്സിൻ പ്രതിരോധം
ആസ്ട്രസെനേക വാക്സിൻ പ്രതിരോധം

ഓക്സ്ഫഡ്-ആസ്ട്രസെനേക വാക്സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു.

വൈറസിനെ  പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി ഉത്പാദനം കൂടാതെ പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ആസ്ട്രസെനേകയ്ക്ക് സാധിക്കുമെന്ന് പഠനങ്ങൾ. ഗവേഷണ ജേണലായ നേച്ചറിലാണ് ഓക്സഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈറസുകളെ കണ്ടെത്തി നശിപ്പിക്കുന്ന ടി-സെല്ലുകൾക്കായി ശരീരത്തിൽ ‘പരിശീലന ക്യാമ്പുകൾ’ സൃഷ്ടിക്കാൻ ആസ്ട്രസെനേകയ്ക്ക് സാധിക്കും. കുറെ നാൾ കഴിഞ്ഞ് ആന്റിബോഡി ക്ഷയിച്ചാലും മനുഷ്യശരീരത്തിന് പ്രക്രിയ തുടരാനാകുമെന്നാണ് ഗവേഷകർ കരുതുന്നത്..

ടിബി, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി, കാൻസർ എന്നിവയ്ക്കെതിരെ പുതിയ വാക്സിൻ രൂപപ്പെടുത്തുന്നതിന് അഡിനോവൈറസ് വാക്സിന്റെ ഈ സവിശേഷത പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്ന് ഗവേഷകരിൽ ഒരാളായ ബുർക്ഹാർഡ് ലുദ്വിഗ് പറഞ്ഞു.

Story Highlights: AstraZeneca covid vaccine protection may last lifelong