ശക്തമായ മഴയ്ക്ക് സാധ്യത.

Anjana

വടക്കൻകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
വടക്കൻകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും ആണ് സാധ്യത.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബുധനും വ്യാഴവും കേരളത്തിൽ ശക്തമായ മഴ ഉണ്ടായിരിക്കും. ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച രൂപപ്പെടും എന്ന് വിചാരിച്ച ന്യൂനമർദ്ദം 23ന് ആയിരിക്കും രൂപപ്പെടുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മധ്യ വടക്കൻ കേരളത്തിൽ മഴ തുടരാനാണ് സാധ്യത. കേരള തീരത്ത് ഉയർന്ന തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വ്യാഴാഴ്ച വരെയാണ് വിലക്ക്. കടലാക്രമണ സാധ്യതയുണ്ട്. തീരദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Story Highlights: Central Meteorological Department warns of heavy rains in North Kerala.