ഇന്ന് അറഫാ സംഗമം.

ഇന്ന് അറഫാ സംഗമം
ഇന്ന് അറഫാ സംഗമം
Photo Credit: AFP

ഹജ്ജിനെത്തിയ എല്ലാവരും പാപമോചന പ്രാർത്ഥനകളും മറ്റ് ആരാധനാ കർമ്മങ്ങളും ആയി ഇന്ന് സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ കഴിയും. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹജ്ജിനെത്തിയ എല്ലാവരും അറഫയിൽ സംഗമിക്കും. ഹജ്ജ് കർമ്മങ്ങളിൽ ഏറ്റവും പ്രധാനമാണ് അറഫാ സംഗമം.

ഇന്നലെ മിനായിൽ ഹജ്ജ് കർമ്മങ്ങൾ ആരംഭിച്ചു. ഇന്ന് പുലർച്ചെ മിനായിൽ നിന്നും പുറപ്പെട്ട ഹജ്ജ് തീർഥാടകർ ഉച്ചയോടുകൂടി 16 കിലോമീറ്റർ താണ്ടി അറഫയിൽ എത്തും.ബസ്സുകളിലാണ് തീർത്ഥാടകർ അറഫയിലേക്ക് എത്തുക.

തീർത്ഥാടകർ ളുഹർ അസർ നമസ്കാരങ്ങൾ അറഫയിൽ നിർവഹിക്കുകയും അറഫാ പ്രസംഗം കേൾക്കുകയും ചെയ്യും. അതിനുശേഷം സൂര്യൻ അസ്തമിക്കുന്നത് വരെ പാപമോചന പ്രാർത്ഥനകളിൽ ഏർപ്പെടും.

ഖുതുബയും നിസ്കാരവും അറഫയിലെ നമിറ പള്ളിയിലാണ് നടക്കുക. നേതൃത്വം നൽകുന്നത് ശൈഖ് ബന്തർ ബിൻ അബ്ദുൾ അസീസ് ബലീല ആയിരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അറഫയിലെ പ്രശസ്തമായ ജബലുറഹ്മ മലയിൽ തീർഥാടകർ സന്ദർശനം നടത്തും.

വിപുലമായ സൗകര്യങ്ങളാണ് അകലം പാലിച്ചുകൊണ്ട് തമ്പുകളിൽ കഴിയുന്നതിനും കർമ്മങ്ങൾ നിർവഹിക്കുന്നതിന് വേണ്ടിയും ഒരുക്കിയിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും മേൽനോട്ടത്തിലാണ് ഓരോ കാര്യങ്ങളും.

കോവിഡ് രൂക്ഷ സാഹചര്യത്തിൽ മലയാളികളുൾപ്പെടെ അറുപതിനായിരം പേരാണ് ഇപ്രാവശ്യം ഹജ്ജ് കർമം നിർവഹിക്കുന്നത്.

Story Highlights: It is the day on which all those who come for Hajj meet at Arafah.

Related Posts
ഡൽഹി സ്ഫോടനക്കേസ്: മുഖ്യപ്രതി ഉമർ നബിക്ക് തുർക്കി ബന്ധമെന്ന് സൂചന
Delhi blast case

ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഡോ. ഉമർ നബി 'ഉകാസ' എന്ന ഹാൻഡിലറുമായി അടുത്ത Read more

പശുവിനെ കശാപ്പ് ചെയ്ത കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം; ഗുജറാത്തിൽ കടുത്ത ശിക്ഷ വിധിച്ച് കോടതി
cow slaughter case

ഗുജറാത്തിലെ അമ്രേലിയിൽ പശുവിനെ കശാപ്പ് ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് Read more

സ്വർണവില കുതിക്കുന്നു; പവന് 93,720 രൂപയായി
gold price today

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 1680 രൂപ വർധിച്ച് 93,720 Read more

ബിജെപി ജില്ലാ പ്രസിഡന്റുമായുള്ള കയ്യാങ്കളി; പ്രതികരണവുമായി പി.എം. ആർഷോ
Prasanth Sivan fight

എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് Read more

ശിവന്കുട്ടിക്ക് മറുപടിയുമായി ബിനോയ് വിശ്വം; ഒരു പ്രകോപനത്തിനും സി.പി.ഐയില്ല
Binoy Viswam reply

സിപിഐക്കെതിരായ പരാമർശത്തിൽ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം Read more

സിപിഐഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പി.കെ. ശശി; ലണ്ടനിലെ മാർക്സിന്റെ ശവകുടീരം സന്ദർശിച്ചു
PK Sasi criticism

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.ഐ.എം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പി.കെ. ശശി. ലണ്ടനിലെ മാർക്സിൻറെ Read more

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; കോൺഗ്രസ് സഹകരിക്കും
voter list revision

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പും Read more

ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളികൾ പരിശോധിക്കാൻ അനുമതി തേടി SIT
Sabarimala gold fraud

ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണംപൂശിയ പാളികൾ പരിശോധിക്കാൻ SIT അനുമതി തേടി. ഇതിനായി Read more

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികകൾ നവംബർ 14 മുതൽ സമർപ്പിക്കാം
local body elections

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നവംബർ 14 മുതൽ നാമനിർദ്ദേശ പത്രിക Read more

വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ല; ഉപഭോക്താവിന് ഇരുചക്രവാഹനത്തിന്റെ വിലയെക്കാൾ കൂടുതൽ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
mileage compensation

ഇരുചക്ര വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കാത്തതിനെ തുടർന്ന് ഉപഭോക്താവിന് വലിയ തുക Read more