കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഉത്തരേന്ത്യയിൽ ഈ മാസം 18 മുതൽ 21 വരെയും പടിഞ്ഞാറൻ തീരത്ത് 23 വരെയും ആണ് മഴ മുന്നറിയിപ്പ്.
ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നീ സ്ഥലങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മനുഷ്യർക്കും മൃഗങ്ങൾക്കും അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
ജമ്മു, കശ്മീർ, ലഡാക്ക്, ഗിൽജിത്ത്, ബാൾട്ടിസ്ഥാൻ, മുസഫറാബാദ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ഹിമാലയൻ പ്രദേശത്തും വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ഭാഗങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, വടക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ 18 മുതൽ 21 വരെ കനത്ത മഴ ലഭിക്കും.
18നും 19നും ഉത്തരാഖണ്ഡിലും വടക്കുപടിഞ്ഞാറൻ യുപിയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊങ്കൺ പ്രദേശം, ഗോവ, മധ്യ മഹാരാഷ്ട്ര, കർണാടക തീരപ്രദേശം, ഗുജറാത്ത് എന്നിവിടങ്ങളിൽ 18,19 എന്നീ തീയതികളിൽ അതി ശക്തമായ മഴ മുന്നറിയിപ്പുണ്ട്.
Story Highlights: The Met office has forecast heavy rains in northern India from 18 to 21 this month and in the west coast from 18 to 23 this month.