നിഘണ്ടു പൂർത്തിയാക്കിയില്ല എന്ന് പരാതി.

Anjana

മഹാനിഘണ്ടു പൂർണിമ മോഹൻ
മഹാനിഘണ്ടു പൂർണിമ മോഹൻ

കേരള സർവ്വകലാശാലയിലെ പ്രൊഫസർ യുജിസി നൽകിയ ഫണ്ട് കൈപ്പറ്റിയിട്ടും നിഘണ്ടു പൂർത്തിയാക്കിയില്ല എന്ന് പരാതി. മഹാനിഘണ്ടു എഡിറ്ററായി നിയമിച്ച പൂർണിമ മോഹനെതിരെ ആണ് പരാതി.

സർവ്വകലാശാലയുടെ ആവർത്തിച്ചുള്ള നിർദ്ദേശപ്രകാരം യുജിസി നൽകിയ തുക പൂർണിമ തിരിച്ചടച്ചതായി സംസ്കൃത സർവകലാശാല വൃത്തങ്ങൾ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് സേവ് യൂണിവേഴ്സിറ്റി സമിതി പൂർണ്ണിമക്ക് മഹാനിഘണ്ടു പദ്ധതിയുടെ തലപ്പത്ത് ഇരിക്കാൻ അർഹതയില്ല എന്ന് പറഞ്ഞു കൊണ്ട് പരാതി നൽകി.

മഹാ നിഘണ്ടു പദ്ധതിയുടെ തലപ്പത്ത് പൂർണിമ മോഹനെ യോഗ്യത മാനദണ്ഡങ്ങൾ തിരുത്തിക്കൊണ്ട് നിയമിച്ചത് വിവാദമായതിന് പിന്നാലെയാണ് സംസ്കൃത നിഘണ്ടുവുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുന്നത്.

7,80,000 രൂപയാണ് പദ്ധതി വിഹിതമായി 2012 യുജിസി പൂർണിമയ്ക്ക് നൽകിയത്.

രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട ദ്രാവിഡഭാഷകളുടെയും ഇന്തോ-യൂറോപ്യൻ ഭാഷകളുടെയും മൾട്ടികൾച്ചറൽ നിഘണ്ടു തയ്യാറാക്കുക എന്ന ലക്ഷ്യം അഞ്ചുവർഷം കഴിഞ്ഞിട്ടും ആരംഭിക്കുക പോലും ചെയ്തിട്ടില്ല.

പണം തിരിച്ചടക്കാൻ പലതവണ സർവ്വകലാശാല ആവശ്യപ്പെട്ടതിനെ തുടർന്ന് 2017ൽ പണം തിരിച്ചടക്കുകയായിരുന്നു.

സംസ്കൃത നിഘണ്ടു പദ്ധതി ആരംഭിക്കുക പോലും ചെയ്യാത്ത വ്യക്തി എങ്ങനെ മലയാളം നിഘണ്ടു പൂർത്തീകരിക്കും എന്നാണ് സേവ് യൂണിവേഴ്സിറ്റി സമിതി സർക്കാരിനോട് ഉന്നയിച്ചിരിക്കുന്ന ചോദ്യം. എന്നാൽ പൂർണിമ ഇതുവരെ സംസ്കൃത നിഘണ്ടു പദ്ധതിയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Story Highlights: Complaint against Dr. Poornima Mohan that the dictionary was not completed despite receiving the funds.