കനത്ത മഴയെ തുടർന്ന് മുംബൈയിൽ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 14 മരണം. മുംബൈ ചെമ്പൂരിലെ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
#UPDATE | Five bodies have been recovered and 5-6 more people are feared trapped in the debris of the building that collapsed in Mumbai's Vikhroli, says Prashant Kadam, DCP (Zone 7) pic.twitter.com/RoXopyL1WR
— ANI (@ANI) July 18, 2021
കനത്ത മഴയെ തുടർന്ന് പ്രദേശത്ത് ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഇതുവരെ 15 പേരെ രക്ഷിക്കാനായി. നിലവിൽ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെങ്കിലും നിരവധി പേർ കുടുങ്ങി കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
Maharashtra | Heavy rainfall floods parts of Mumbai; visuals from Nalasopara
— ANI (@ANI) July 18, 2021
Indian Meteorological Department has forecast generally cloudy sky with Heavy rain today. pic.twitter.com/d3FqtYjNJt
അതേസമയം മുംബൈയിലെ വിക്രോളി മേഖലയിൽ കെട്ടിടം തകർന്നു മൂന്ന് പേർ മരിച്ചു. ഇവിടെയും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഇന്നലെയും ഇന്നുമായി നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു.
Story Highlights: 11 killed in a landslide in mumbai.