സൗദി അറേബ്യയിലെ ജയിലില് കഴിയുന്ന മലയാളിയായ അബ്ദുല്റഹീമിന്റെ കേസ് ഇന്ന് റിയാദിലെ ക്രിമിനല് കോടതി വീണ്ടും പരിഗണിക്കും. ജയില് മോചനത്തിനുള്ള ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമിന്റെ കുടുംബവും മലയാളി സമൂഹവും.
കഴിഞ്ഞ നവംബര് 17-ന് അബ്ദുറഹീമിന്റെ ജയില് മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിച്ചിരുന്നെങ്കിലും അന്തിമ വിധി ഡിസംബര് 8-ലേക്ക് നീട്ടിവെക്കുകയായിരുന്നു. ഇന്ന് കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള് അബ്ദുറഹീമിന്റെ ജയില് മോചനത്തിനുള്ള ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്, ജയില് മോചന ഉത്തരവ് ഉണ്ടായാല് പോലും അത് മേല്കോടതിയും ഗവര്ണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങള്ക്ക് ശേഷം മാത്രമേ അബ്ദുറഹീം ജയില് മോചിതനാകുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്യൂ.
കോഴിക്കോട് ഫറോഖ് സ്വദേശിയായ അബ്ദുറഹീം കഴിഞ്ഞ 18 വര്ഷത്തോളമായി സൗദി ജയിലില് കഴിയുകയാണ്. സൗദി ബാലന് കൊല്ലപ്പെട്ട കേസിലാണ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നത്. എന്നാല്, മലയാളികള് സ്വരൂപിച്ച 15 മില്യണ് റിയാല് ദയാധനമായി മരിച്ച സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയതിനെ തുടര്ന്ന് ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നിരുന്നാലും, പബ്ലിക് ഒഫന്സുമായി ബന്ധപ്പെട്ട കേസില് തീര്പ്പാകാത്തതിനാലാണ് ജയില് മോചനം നീണ്ടുപോയത്. ഇപ്പോള്, റിയാദിലെ ഇന്ത്യന് എംബസി അബ്ദുറഹീമിനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള യാത്രാ രേഖകളെല്ലാം തയ്യാറാക്കിയിട്ടുണ്ട്. ഇന്നത്തെ കോടതി വിധി അബ്ദുറഹീമിന്റെയും കുടുംബത്തിന്റെയും ഭാവി നിര്‍ണയിക്കുന്നതാകും.
Story Highlights: Saudi court to consider Abdul Rahim’s release today, raising hopes for his return to Kerala after 18 years