വൈദ്യുതി നിരക്ക് വർധനവിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുന്നു

Anjana

Kerala electricity tariff hike protests

വൈദ്യുതി നിരക്ക് വർധനവിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. ഇന്ന് കൂടുതൽ കെഎസ്ഇബി സബ് സ്റ്റേഷനുകൾക്ക് മുന്നിൽ യുഡിഎഫ് പ്രതിഷേധ ധർണ സംഘടിപ്പിക്കും. നിരക്ക് വർധന പിൻവലിക്കാത്ത പക്ഷം സമരം കടുപ്പിക്കുമെന്ന് യുഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വ്യാഴാഴ്ച മുതൽ വൈദ്യുതി നിരക്ക് ശരാശരി 16 പൈസ വർധിപ്പിച്ചിരുന്നു. ജനുവരി മുതൽ 12 പൈസ കൂടി വർധിക്കും. കെഎസ്ഇബി ആവശ്യപ്പെട്ടതിന്റെ പകുതിയിൽ താഴെയാണ് റെഗുലേറ്ററി കമ്മിഷൻ വർധന അനുവദിച്ചത്. രണ്ട് വർഷത്തിനിടെ മൂന്നാം തവണയാണ് നിരക്ക് കൂട്ടുന്നത്. ഇതിനെതിരെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഭരണ സംഘടനയായ എഐടിയുസിയും നിരക്ക് വർധനവിനെതിരെ രംഗത്തെത്തി.

ദീർഘകാല കരാറിൽ നിന്ന് പിൻമാറിയത് അദാനിയുമായുള്ള കരാറിൽ ഏർപ്പെടാൻ വേണ്ടിയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇന്നലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു. ഇന്നും സംസ്ഥാനത്തെ വിവിധ സബ് സ്റ്റേഷനുകളിൽ യുഡിഎഫിന്റെ ഘടക കക്ഷികളുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിക്കും. എന്നാൽ നിരക്ക് വർധന പിൻവലിക്കാനാവില്ലെന്ന നിലപാടിലാണ് സർക്കാരും വൈദ്യുതി ബോർഡും.

  ഗസ്സ വെടിനിർത്തൽ: ബന്ദികളുടെ പട്ടിക നൽകുന്നതുവരെ മുന്നോട്ട് പോകില്ലെന്ന് ഇസ്രായേൽ

Story Highlights: Opposition intensifies protests against electricity tariff hike in Kerala

Related Posts
യുഡിഎഫ് പ്രവേശനം തേടി പി.വി അൻവർ; നേതൃത്വത്തിന് കത്ത്
P V Anvar

യു.ഡി.എഫ് പ്രവേശനത്തിനായി പി.വി. അൻവർ നേതൃത്വത്തിന് കത്ത് നൽകി. തൃണമൂൽ കോൺഗ്രസിനെയും മുന്നണിയിൽ Read more

കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്: പിന്തുണയ്ക്കുന്നവർക്ക് മാത്രം വോട്ട്
Kerala Elections

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സഭയെ പിന്തുണയ്ക്കുന്നവർക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന് കത്തോലിക്കാ Read more

കഞ്ചിക്കോട് ബ്രൂവറി: സർക്കാർ നടപടി വിശ്വാസവഞ്ചനയെന്ന് കെ. സുരേന്ദ്രൻ
Kanjikode Brewery

കഞ്ചിക്കോട് ബ്രൂവറിക്ക് അനുമതി നൽകിയ സർക്കാർ നടപടി വലിയൊരു വിശ്വാസവഞ്ചനയാണെന്ന് ബിജെപി സംസ്ഥാന Read more

  സമസ്തയിലെ സമവായ ചർച്ച പരാജയം; ലീഗ്-സമസ്ത തർക്കം മുറുകുന്നു
കൂത്താട്ടുകുളത്ത് നാടകീയ രംഗങ്ങൾ: യുഡിഎഫിനെ പിന്തുണച്ച സിപിഐഎം കൗൺസിലറെ തട്ടിക്കൊണ്ടുപോയെന്ന് പരാതി
Koothattukulam

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി സിപിഐഎം കൗൺസിലർ കലാ രാജുവിനെ Read more

കഞ്ചിക്കോട് ബ്രൂവറി: കോൺഗ്രസ് സംസ്ഥാനവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു
Kanjikode Brewery

കഞ്ചിക്കോട് ബ്രൂവറി പദ്ധതിക്കെതിരെ കോൺഗ്രസ് സംസ്ഥാനവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ Read more

വി.എസ്. സുനിൽകുമാറിനെതിരെ സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം
CPI

തൃശൂർ മേയർക്ക് ബിജെപി നേതാവ് കേക്ക് നൽകിയ സംഭവത്തിൽ വി.എസ്. സുനിൽകുമാർ നടത്തിയ Read more

പി.വി. അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
Pinarayi Vijayan

പി. വി. അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞു. പ്രതിപക്ഷ നേതാവിനെതിരായ Read more

വി.ഡി. സതീശനെതിരായ ആരോപണം: പി.വി. അൻവറിന്റെ വാദം പൊളിഞ്ഞു
P.V. Anvar

പി.വി. അൻവർ എം.വി. ഗോവിന്ദന് അയച്ച കത്തിൽ, വി.ഡി. സതീശനെതിരെ ഉന്നയിച്ച ആരോപണങ്ങൾ Read more

  കോൺഗ്രസ് വിട്ടവരെ തിരികെ കൊണ്ടുവരണം: ചെറിയാൻ ഫിലിപ്പ്
പി.വി. അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ
P.V. Anwar

പി.വി. അൻവറിനെതിരെ സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ രൂക്ഷ വിമർശനം Read more

സമസ്തയിലെ സമവായ ചർച്ച പരാജയം; ലീഗ്-സമസ്ത തർക്കം മുറുകുന്നു
League-Samastha Dispute

മുസ്ലിം ലീഗും സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗവും തമ്മിലുള്ള സമവായ ചർച്ച പരാജയപ്പെട്ടു. Read more

Leave a Comment