കോഴിക്കോട് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചിൽ

നിവ ലേഖകൻ

Kozhikode lodge murder

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന തൃശൂർ സ്വദേശി അബ്ദുൾ സനൂഫിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇക്കഴിഞ്ഞ 24 ന് രാത്രിയാണ് അബ്ദുൾ സനൂഫ് എന്ന യുവാവിനൊപ്പം ഫസീല ലോഡ്ജിൽ മുറിയെടുത്തത്. സനൂഫ് ലോഡ്ജിൽ നൽകിയ ഫോൺ നമ്പരും മേൽവിലാസവും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 25 ന് രാത്രി പത്തുമണിയോടെ എടിഎമ്മില് നിന്ന് പണമെടുത്ത് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ സനൂഫ് പിന്നീട് തിരിച്ച് എത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ കാർ പാലക്കാട് നിന്നും കണ്ടെത്തിയിട്ടുണ്ട്.

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്

ഫസീലയുടെ മരണകാരണം കണ്ടെത്തണമെന്ന് അച്ഛൻ മുഹമ്മദ് മാനു ആവശ്യപ്പെട്ടിരുന്നു. തന്റെ മകൾക്ക് സംഭവിച്ചത് മറ്റു സ്ത്രീകൾക്ക് സംഭവിക്കരുതെന്നും മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Story Highlights: Woman found dead in Kozhikode lodge; postmortem report confirms murder, police issue lookout notice for suspect

Related Posts
വ്യാജ പരാതി: നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു
fake theft case

വ്യാജ മോഷണ പരാതിയിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു അറിയിച്ചു. തന്നെ മാനസികമായി Read more

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
youth stabbed to death

കൊല്ലം ചിതറയിൽ സുജിൻ എന്ന 29 കാരൻ കുത്തേറ്റ് മരിച്ചു. സുജിന്റെ കൂടെയുണ്ടായിരുന്ന Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
ഭർതൃകുടുംബത്തെ വിഷമിപ്പിക്കാൻ മകളെ കൊന്നു; സന്ധ്യയുടെ കുറ്റസമ്മതം
Ernakulam child murder

എറണാകുളത്ത് നാല് വയസ്സുകാരി മകൾ കല്യാണിയെ കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. ഭർത്താവിൻ്റെ കുടുംബത്തിന് Read more

സ്വർണ്ണമോഷണ കേസ്: ദളിത് യുവതിയെ പീഡിപ്പിച്ച എ.എസ്.ഐക്ക് സസ്പെൻഷൻ
custodial harassment

സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ Read more

കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസുകാരന് കുത്തേറ്റു
Policeman stabbed

കോട്ടയം മെഡിക്കൽ കോളേജിൽ ഒഡീഷ സ്വദേശി പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ Read more

ആലുവ കൊലപാതകം: സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Aluva murder case

ആലുവ മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ അമ്മ സന്ധ്യയെ Read more

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 300 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
Kozhikode drug bust

കോഴിക്കോട് ജില്ലയിൽ 300 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. Read more

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം
ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം; പ്രതി സന്ധ്യ റിമാൻഡിൽ
Aluva murder case

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ധ്യയെ റിമാൻഡ് ചെയ്തു. Read more

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു
Kannur murder case

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലി ആമിനത്തോട് എന്ന സ്ഥലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. മടത്തേടത്ത് Read more

ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
Aluva murder case

ആലുവയിൽ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. Read more

Leave a Comment