പത്തനംതിട്ട പ്ലസ് ടു വിദ്യാർത്ഥിനി മരണം: പോക്സോ കേസ് രജിസ്റ്റർ ചെയ്തു

Anjana

Pathanamthitta student death POCSO case

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നടപടി. അസ്വാഭാവിക മരണത്തിനെടുത്ത എഫ്ഐആറിന് പുറമെയാണ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. പനിയെ തുടർന്നുള്ള അണുബാധയെന്ന് പറഞ്ഞാണ് ആശുപത്രിയിൽ പെൺകുട്ടി ചികിത്സ തേടിയത്. എന്നാൽ, സംശയം തോന്നി പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പെൺകുട്ടിയുടെ ഗർഭാവസ്ഥ വ്യക്തമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെൺകുട്ടി ഗർഭം അലസാൻ മരുന്നു കഴിച്ചത് വീട്ടുകാരുടെ അറിവോടെയാണോ എന്നത് അന്വേഷണ വിധേയമാക്കും. കൂടാതെ, വീട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും മൊഴി രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. ഈ സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

Story Highlights: Police register POCSO case in death of Plus Two student in Pathanamthitta, Kerala

Leave a Comment