വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ 2025 ഏപ്രിൽ 25ന് റിലീസ് ചെയ്യും

നിവ ലേഖകൻ

Kannappa movie release date

വിഷ്ണു മഞ്ചു നായകനായ പാന് ഇന്ത്യന് ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ഏപ്രില് 25 നാണ് ചിത്രം ആഗോള തലത്തിൽ തിയറ്ററുകളിൽ എത്തുക. മോഹന് ബാബുവിന്റെ ഉടസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്ടെയ്ന്മെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിര്മ്മിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്മ്മാതാവുമായ മുകേഷ് കുമാര് സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം യഥാര്ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയതെന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മോഹന്ലാല്, പ്രഭാസ്, അക്ഷയ് കുമാര് അടക്കമുള്ള സൂപ്പര്താരങ്ങള് ചിത്രത്തില് അഥിതി വേഷത്തില് എത്തുന്നുണ്ട്. ബിഗ് ബഡ്ജറ്റില് ഒരുക്കിയ ചിത്രത്തിന്റെ ടീസര് നേരത്തെ റിലീസ് ചെയ്തിരുന്നു. 1976 ല് പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഈ ചിത്രം ഒരുക്കുന്നതെന്നും വാര്ത്തകളുണ്ട്. കാജല് അഗര്വാള്, പ്രീതി മുകുന്ദന്, ബ്രഹ്മാനന്ദം, മധൂ, ദേവരാജ്, അര്പ്പിത രംഗ, ശിവ ബാലാജി, രഘു ബാബു, ഐശ്വര്യ ഭാസ്കരന്, മുകേഷ് ഋഷി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി അടക്കമുള്ള ഭാഷകളില് പാന് ഇന്ത്യന് റിലീസായിട്ടായിരിക്കും ചിത്രം പ്രദര്ശനത്തിനെത്തുക. ഛായാഗ്രഹണം ഷെല്ഡണ് ചാവു നിര്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സ്റ്റീഫന് ദേവസിയാണ്. എഡിറ്റിംഗ് ആന്റണി ഗോണ്സാല്വസും പ്രൊഡക്ഷന് ഡിസൈന് ചിന്നയും നിര്വഹിക്കുന്നു. ആര് വിജയകുമാര് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കെച്ച കേമ്പഖടെ ആക്ഷന് ഡയറക്ടറായും പ്രവര്ത്തിക്കുന്നു. ശബരിയാണ് ചിത്രത്തിന്റെ പിആര്ഒ.

Story Highlights: Vishnu Manchu’s pan-Indian film ‘Kannappa’ set for global release on April 25, 2025, featuring star-studded cast and crew.

Related Posts
വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’ സിനിമയുടെ വിഎഫ്എക്സ് ഹാർഡ് ഡ്രൈവ് മോഷണം പോയി; അന്വേഷണം പുരോഗമിക്കുന്നു
Kannappa movie stolen hard drive

വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' സിനിമയുടെ വിഎഫ്എക്സ് അടങ്ങിയ ഹാർഡ് ഡ്രൈവ് മോഷണം Read more

കണ്ണപ്പയെ ട്രോൾ ചെയ്യുന്നവർ ശിവന്റെ ശാപത്തിന് പാത്രമാകുമെന്ന് രഘു ബാബു
Kannappa

ഏപ്രിൽ 25ന് റിലീസ് ചെയ്യാനിരിക്കുന്ന കണ്ണപ്പയുടെ ടീസറിനെതിരെ ഉയർന്ന ട്രോളുകൾക്ക് രൂക്ഷമായി പ്രതികരിച്ച് Read more

മോഹൻലാലിന്റെ ‘വൃഷഭ’ ചിത്രീകരണം പൂർത്തിയായി
Vrushaba

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബൃഹദ് പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യുടെ ചിത്രീകരണം പൂർത്തിയായി. Read more

രാജ് ബി ഷെട്ടിയുടെ ’45’: പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്

കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി നായകനായ പാൻ ഇന്ത്യൻ ചിത്രം Read more

ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്കർ’ ആദ്യ ദിനം 12.70 കോടി നേടി; കേരളത്തിൽ 2 കോടിക്ക് മുകളിൽ
Lucky Bhaskar box office collection

ദുൽഖർ സൽമാന്റെ 'ലക്കി ഭാസ്കർ' ആദ്യ ദിനം 12.70 കോടി നേടി. കേരളത്തിൽ Read more

ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്കർ’ ദീപാവലിക്ക് തിയേറ്ററുകളിൽ
Lucky Bhaskar Dulquer Salmaan

ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്കർ' ദീപാവലി റിലീസായി തീയേറ്ററുകളിലെത്തുന്നു. 1980-90 കാലഘട്ടത്തിലെ Read more

Leave a Comment