ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്കർ’ ദീപാവലിക്ക് തിയേറ്ററുകളിൽ

Anjana

Lucky Bhaskar Dulquer Salmaan

തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം ‘ലക്കി ഭാസ്കർ’ ദീപാവലി റിലീസായി തീയേറ്ററുകളിലെത്തുകയാണ്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമുള്ള ദുൽഖറിന്റെ ഈ ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘ലക്കി ഭാസ്കർ’ ആഗോള തലത്തിൽ വമ്പൻ റിലീസിനാണ് തയ്യാറെടുക്കുന്നത്. കേരളത്തിൽ ദുൽഖർ സൽമാന്റെ തന്നെ വേഫെറർ ഫിലിംസാണ് സിനിമ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രൈലർ, ടീസർ, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു.

1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ലക്കി ഭാസ്കർ’ ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ്. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും വെങ്കി അറ്റ്ലൂരിയാണ്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഭാസ്കർ എന്ന സാധാരണക്കാരന്റെ ജീവിതത്തിൽ നടക്കുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  നടൻ ദിലീപ് ശങ്കറിന്റെ മരണം: ആത്മഹത്യയല്ലെന്ന് പ്രാഥമിക നിഗമനം

സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ‘ലക്കി ഭാസ്കർ’ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി, കലാസംവിധാനം ബംഗ്ലാൻ എന്നിവരാണ്.

Story Highlights: Dulquer Salmaan’s pan-Indian film ‘Lucky Bhaskar’ set for global release, directed by Venky Atluri

Related Posts
ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്കർ’ നെറ്റ്ഫ്ലിക്സിൽ; ഒടിടി റിലീസ് നവംബർ 28ന്
Lucky Bhaskar Netflix release

ദുൽഖർ സൽമാന്റെ സൂപ്പർ ഹിറ്റ് ചിത്രം 'ലക്കി ഭാസ്കർ' നവംബർ 28 മുതൽ Read more

വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ 2025 ഏപ്രിൽ 25ന് റിലീസ് ചെയ്യും
Kannappa movie release date

വിഷ്ണു മഞ്ചു നായകനായ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' 2025 ഏപ്രിൽ 25ന് Read more

  ഫെമിനിച്ചി ഫാത്തിമയിലെ ഷാനയായി ബബിത ബഷീർ: മലബാറിന്റെ യുവ പ്രതിനിധി
മലയാള നടന്മാരോടുള്ള ആരാധന വെളിപ്പെടുത്തി തമന്ന; ഫഹദിനോടും ദുൽഖറിനോടുമൊപ്പം അഭിനയിക്കാൻ ആഗ്രഹം
Tamanna Malayalam actors

തെന്നിന്ത്യൻ നടി തമന്ന മലയാള നടന്മാരായ ഫഹദ് ഫാസിലിനോടും ദുൽഖർ സൽമാനോടുമുള്ള ആരാധന Read more

ദുൽഖർ സൽമാൻ എം.കെ. ത്യാഗരാജ ഭാഗവതരായി; ‘കാന്ത’യുടെ വിശേഷങ്ങൾ പുറത്ത്
Dulquer Salmaan M.K. Thyagaraja Bhagavathar Kantha

ദുൽഖർ സൽമാൻ അടുത്ത ചിത്രമായ 'കാന്ത'യിൽ തമിഴ് സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ എം.കെ. Read more

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും അഭിനയം പുണ്യമെന്ന് ഗോവിന്ദ്
Govind praises Mammootty Dulquer acting

നടൻ ഗോവിന്ദ് മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും അഭിനയത്തെ പ്രശംസിച്ചു. ദുൽഖറിന്റെ 'ലക്കി ഭാസ്കർ' Read more

ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്കർ’ തമിഴ്നാട്ടിൽ 10 കോടി കളക്ഷൻ നേടി
Lucky Bhaskar Tamil Nadu collection

ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്കർ' തമിഴ്നാട്ടിൽ വൻ വിജയം നേടി. 12 Read more

  2024: മലയാള സിനിമയുടെ സുവർണ്ണ വർഷം; നൂറുകോടി ക്ലബ്ബിൽ റെക്കോർഡ് നേട്ടം
Lucky Bhaskar Dialogues: 9 കിടിലൻ ഡയലോഗുകൾ!
lucky bhaskar

ദുൽഖർ സൽമാന്റെ (Dulquer Salmaan) ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്കർ (Lucky Read more

കാജോളിനൊപ്പം അഭിനയിക്കാൻ ആഗ്രഹം; ദുൽഖർ സൽമാന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
Dulquer Salmaan Kajol collaboration

ദുൽഖർ സൽമാൻ കാജോളിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി. കാജോളിന്റെ അഭിനയ മികവിനെ അദ്ദേഹം Read more

ലക്കി ഭാസ്കർ സംവിധായകനെ കുറിച്ച് ദുൽഖർ: ‘കണ്ടതിൽ വച്ച് ഏറ്റവും ബോറിങ്ങായ മനുഷ്യൻ’
Dulquer Salmaan Lucky Bhaskar director

ദുൽഖർ സൽമാന്റെ പുതിയ ചിത്രം 'ലക്കി ഭാസ്കർ' വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. Read more

ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്ക്കർ’ ബോക്സോഫീസിൽ മികച്ച തുടക്കം; രണ്ടര ദിവസം കൊണ്ട് 19 കോടി നേടി
Lucky Bhaskar box office collection

ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്ക്കർ' ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. രണ്ടര Read more

Leave a Comment