ബാഹുബലി പ്രീക്വൽ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്; 80 കോടി രൂപ നഷ്ടമായതായി വെളിപ്പെടുത്തൽ

Anjana

Baahubali prequel series Netflix cancellation

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സിനിമകളിലൊന്നാണ് ബാഹുബലി. ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഈ സിനിമയുടെ സീരീസ് എടുക്കാൻ നോക്കി നെറ്റ്ഫ്ലിക്സ് 80 കോടി രൂപ നഷ്ടപ്പെടുത്തിയതായി നടൻ ബിജയ് ആനന്ദ് വെളിപ്പെടുത്തി. ‘ബാഹുബലി: ബിഫോർ ദ് ബിഗിനിങ്’ എന്ന പേരിൽ 2018-ൽ ആരംഭിച്ച ഈ സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബിജയ് ആനന്ദ് ആയിരുന്നു.

രണ്ട് വർഷത്തോളം നീണ്ട ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷം, പ്രിവ്യൂ കണ്ട നെറ്റ്ഫ്ലിക്സ് സീരീസ് ഉപേക്ഷിക്കുകയായിരുന്നു. സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ ബിജയ് ആനന്ദ് പറഞ്ഞത്, “ഇത് മറ്റൊരു നെറ്റ്ഫ്ലിക്സ് ഷോ മാത്രമാണെന്നാണ് ഞാൻ കരുതിയത്, പക്ഷേ കരൺ കുന്ദ്ര എന്നെ നിർബന്ധിച്ചപ്പോൾ ഒടുവിൽ ഞാൻ സമ്മതിക്കുകയായിരുന്നു.” ഈ പ്രോജക്ട് കാരണം പ്രഭാസിനൊപ്പമുള്ള ‘സാഹോ’ സിനിമയിൽ അഭിനയിക്കാനുള്ള അവസരവും നഷ്ടമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബാഹുബലി സിനിമകളുടെ വിജയത്തിന് ശേഷം എസ്എസ് രാജമൗലിയുടെ പിന്തുണയോടെയാണ് നെറ്റ്ഫ്ലിക്സ് ഈ പരമ്പര പ്രഖ്യാപിച്ചത്. മലയാളി എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ ‘ദ് റൈസ് ഓഫ് ശിവഗാമി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു നിർമാണം. നിർമാണത്തിനിടെ സംവിധായകർ പലരും മാറിയിരുന്നു. രണ്ട് ഘട്ടത്തിലായി 150 കോടിയോളം രൂപയാണ് നെറ്റ്ഫ്ലിക്സിന് ഇതിലൂടെ നഷ്ടമായത്. എന്നിരുന്നാലും, ഈ വർഷം ആദ്യം രാജമൗലിയുടെ കരിയറിനെ പറ്റി ഒരു ഡോക്യുമെന്ററി നിർമിച്ച് നെറ്റ്ഫ്ലിക്സ് അദ്ദേഹത്തിന് ആദരമർപ്പിച്ചിരുന്നു.

Story Highlights: Netflix loses 80 crore rupees on cancelled Baahubali prequel series, reveals actor Vijay Anand

Leave a Comment