കർണാടക ഹെയർ ഡ്രയർ പൊട്ടിത്തെറി: കൊലപാതക ശ്രമമെന്ന് പൊലീസ്; പ്രതി അറസ്റ്റിൽ

Anjana

Karnataka hair dryer explosion

കർണാടകയിലെ ബാഗൽകോട്ടിൽ നടന്ന ഹെയർ ഡ്രയർ പൊട്ടിത്തെറി സംഭവത്തിൽ പുതിയ വഴിത്തിരിവുകൾ. സംഭവം കൊലപാതക ശ്രമമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇല്‍ക്കല്‍ സ്വദേശിനി ബസവരാജേശ്വരിയുടെ കൈവിരലുകളാണ് അപകടത്തിൽ അറ്റുപോയത്. അയൽവാസിയായ ശശികലയുടെ പേരിൽ വന്ന പാഴ്‌സൽ തുറന്ന് ഹെയർ ഡ്രയർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഗ്രാനൈറ്റ് കമ്പനി സൂപ്പർവൈസർ സിദ്ധപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ബസവരാജേശ്വരിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ ശശികല ഈ ബന്ധത്തെ എതിർത്തു. ഇതിനു പ്രതികാരമായാണ് ശശികലയെ കൊല്ലാൻ സിദ്ധപ്പ പദ്ധതിയിട്ടത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഡിറ്റണേറ്റർ ഹെയർ ഡ്രയറിൽ ഘടിപ്പിച്ച് ശശികലയുടെ വിലാസത്തിൽ കൊറിയർ ആയി അയച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ശശികലയ്ക്ക് പകരം ബസവരാജേശ്വരിയാണ് കൊറിയർ കൈപ്പറ്റിയതും, ഹെയർ ഡ്രയർ പ്രവർത്തിപ്പിച്ചതും. ഇതേത്തുടർന്നാണ് അപകടമുണ്ടായത്. ഹെയർ ഡ്രയറിനുള്ളിൽ സ്ഫോടകവസ്തു വെച്ച് കൊറിയർ അയച്ച സിദ്ധപ്പയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Story Highlights: Hair dryer explosion in Karnataka revealed as attempted murder, woman loses fingers

Leave a Comment