കുറുവമോഷണസംഘം: സന്തോഷ് ശെല്‍വത്തില്‍ നിന്ന് വിവരം ലഭിക്കാതെ പോലീസ്

Anjana

Kuruva theft gang

ആലപ്പുഴ കുറുവമോഷണസംഘത്തിലെ പ്രമുഖനായ സന്തോഷ് ശെല്‍വത്തെ പോലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. സത്യം പറയാന്‍ ആവശ്യപ്പെടുമ്പോള്‍ തങ്ങളുടെ ദൈവമായ കാമാച്ചിയമ്മയോട് മാത്രമേ സത്യം പറയൂ എന്നാണ് സന്തോഷിന്റെ മറുപടി. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ തന്നെ മണ്ണഞ്ചേരി പോലീസ് സന്തോഷിനെ കോടതിയില്‍ തിരികെ ഹാജരാക്കി. ഓയില്‍ പുരണ്ട ബര്‍മുഡയും തോര്‍ത്തും മാത്രമാണ് ആകെ കണ്ടെത്താന്‍ സാധിച്ചത്.

തമിഴ്നാട് തേനി കാമാച്ചിപുരം ചന്ദനമാരിയമ്മന്‍ കോവില്‍ തെരുവില്‍ താമസിക്കുന്ന സന്തോഷ് ശെല്‍വം 25 വയസ്സിനുള്ളില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി 30-ലേറെ കേസുകളില്‍ പ്രതിയാണ്. പോലീസിനോട് എങ്ങനെ പെരുമാറണമെന്ന് ഇയാള്‍ക്ക് നല്ല ധാരണയുണ്ട്. മണ്ണഞ്ചേരിയില്‍ ഒപ്പമുണ്ടായിരുന്ന മോഷ്ടാവിനെ കുറിച്ച് പോലും ഒരു സൂചന പോലും സന്തോഷം നല്‍കുന്നില്ല. ഇതോടെ മറ്റു മാര്‍ഗങ്ങളിലൂടെ ഇയാളുടെ സംഘാംഗങ്ങളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുറുവമോഷണസംഘത്തെ പിടികൂടാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം നാലുദിവസമായി ഇടുക്കിമേഖലയില്‍ വിശദപരിശോധനയിലാണ്. തമിഴ്‌നാട്ടിലേക്ക് കുറുവാസംഘം തിരിച്ചുപോകാന്‍ സാധ്യതയില്ല എന്നാണ് പോലീസ് പറയുന്നത്. തമിഴ്‌നാട് പോലീസിന് ജാഗ്രത നല്‍കിയിട്ടുണ്ട്. മണ്ണഞ്ചേരി എസ്എച്ച്ഒ ടോള്‍സന്‍ പി ജോസഫിന്റെ നേതൃത്വത്തിലുള്ള 9 അംഗ ആന്റി കുറുവ സംഘം മൂന്നുദിവസം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് കേസില്‍ തെളിവുകള്‍ ശേഖരിച്ചെങ്കിലും ആരെയും കണ്ടെത്തിയില്ല.

Story Highlights: Kuruva theft gang member Santhosh Selvam refuses to cooperate with police, claims to only tell truth to deity Kamachi Amma

Leave a Comment