ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ നിയമവിദ്യാർഥിനിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഈ വർഷം ഓഗസ്റ്റിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വംശി എന്നയാളും പെൺകുട്ടിയും ഒരു വർഷത്തിലേറെയായി പ്രണയബന്ധത്തിലായിരുന്നു. ഓഗസ്റ്റിൽ വംശി പെൺകുട്ടിയെ കൃഷ്ണനഗറിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും, അത് വീഡിയോയിൽ പകർത്തുകയും ചെയ്തു.
വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് സുഹൃത്തുക്കളെ കൂട്ടി വംശി പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സംഭവത്തെക്കുറിച്ച് പെൺകുട്ടി പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ മനോവിഷമത്തിൽ നവംബർ 18ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിതാവ് ഇത് തടയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ, കാമുകനായ വംശിയും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമാക്കി. തുടർന്ന് പൊലീസ് അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് പ്രതികളെ പിടികൂടിയത്.
Story Highlights: Law student gang-raped by boyfriend and friends in Andhra Pradesh, all accused arrested