പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കരുത്; വിഷവസ്തുക്കൾ ആഹാരത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ്

Anjana

plastic utensils toxins food

പ്ലാസ്റ്റിക് പാത്രങ്ങളും തവികളും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൂടാകുമ്പോൾ ഇവയിൽ നിന്ന് വിഷവസ്തുക്കൾ ആഹാരത്തിലേക്ക് കടക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്. കഴിഞ്ഞമാസം കാമ്പസ്ഫിയറിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ 85 ശതമാനം പ്ലാസ്റ്റിക് ഉപകരണങ്ങളും വിഷവസ്തുക്കൾ പുറത്തുവിടുന്നുവെന്ന് കണ്ടെത്തി. ഇവ പുറപ്പെടുവിക്കുന്ന രാസവസ്തുക്കൾ തലച്ചോറിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും മാരക കാൻസറിനും വഴിവെക്കുന്നതാണ്.

കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഡെക്കാ-ബിഡിഇ എന്ന അപകടകരമായ സിന്തറ്റിക് രാസവസ്തു ഗവേഷകർ കണ്ടെത്തി. ഇത് നിരോധിത വസ്തുവാണെങ്കിലും ഇലക്ട്രോണിക് കേസിംഗുകൾ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്. 2021-ൽ പാചകഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും, റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്ക് വഴി ഇപ്പോഴും നമ്മുടെ അടുക്കളയിലേക്ക് എത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാധാരണയായി ടിവികൾ, കമ്പ്യൂട്ടറുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കാറുണ്ട്. എന്നാൽ അവ ഹീറ്റാകാറില്ല, ഭക്ഷണത്തിൽ കലരാറുമില്ല. ഏറ്റവും സുരക്ഷിതമായ ഓപ്ഷൻ കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളും തവികളും ഉപേക്ഷിച്ച് സിലിക്കൺ, ലോഹം അല്ലെങ്കിൽ മരം പാചക പാത്രങ്ങൾ ഉപയോഗിക്കുകയാണ്.

Story Highlights: Experts warn against using plastic utensils due to toxic chemicals leaching into food when heated

Leave a Comment