കുറുവ സംഘാംഗം എന്ന് സംശയിക്കുന്ന സന്തോഷ് സെല്വം പൊലീസ് കസ്റ്റഡിയില് നിന്നും രക്ഷപ്പെട്ടതിന് ശേഷം മൂന്നര മണിക്കൂറിനു ശേഷം വീണ്ടും പിടിയിലായി. കുണ്ടന്നൂരിന് സമീപമുള്ള ഒരു ചതുപ്പ് പ്രദേശത്ത് മറഞ്ഞു കിടക്കുന്നതിനിടയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആലപ്പുഴയിൽ നിന്നെത്തിയ ഡിവൈഎസ്പിയും എറണാകുളം ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തി ഇയാളെ പിടികൂടിയത്.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടുകൂടിയാണ് പൊലീസ് കുണ്ടന്നൂരിൽ എത്തി പ്രതികൾ എന്ന് സംശയിക്കുന്ന സന്തോഷ് ശെൽവത്തെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, ഇവരോടൊപ്പം ഉണ്ടായിരുന്ന സ്ത്രീകൾ പൊലീസിനെ ആക്രമിച്ചതിനെ തുടർന്ന് സന്തോഷ് കൈവിലങ്ങുകളോടെ രക്ഷപ്പെട്ടു. രാത്രി വൈകി ആലപ്പുഴയിൽ എത്തിച്ച പ്രതികളെ പൊലീസ് പുലർച്ച വരെ ചോദ്യം ചെയ്തു, ഇന്നും ചോദ്യം ചെയ്യും. ഇവർ തന്നെയാണോ സംഘത്തിൽ പെട്ടവർ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിച്ചു വരുന്നത്.
രണ്ടാഴ്ച മുൻപ് മണ്ണഞ്ചേരി പഞ്ചായത്തിന്റെയും അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്റെയും വിവിധ പ്രദേശങ്ങളിൽ നാല് വീടുകളിൽ കുറുവാ സംഘം കവർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഈ ഭാഗത്തെ ജനങ്ങൾ ഭീതിയിലാണ്. ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകളും പൊലീസും രാത്രി നിരീക്ഷണം നടത്തി വരികയായിരുന്നു. ചെന്നൈയിലെ റാംജി നഗറിലെ തിരുട്ടു ഗ്രാമത്തിൽ വരെ പൊലീസ് അന്വേഷണം നടത്തിയതിന് ശേഷമാണ് പ്രതികളിലൊരാളായ സന്തോഷ് ആലപ്പുഴയിൽ ഉണ്ട് എന്ന വാർത്ത സ്ഥിരീകരിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
Story Highlights: Suspected Kuruva gang member Santhosh Selvam recaptured after escaping police custody in Alappuzha, Kerala