അരുണാചൽ പ്രദേശിലെ സർക്കാർ ആശുപത്രിയിൽ വടിവാൾ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

നിവ ലേഖകൻ

Arunachal Pradesh hospital sword attack

അരുണാചൽ പ്രദേശിലെ കാമെങ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നടന്ന വടിവാൾ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാൽപ്പതുകാരനായ നികം സാങ്ബിയ ആണ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സെപ്പയിലെ സർക്കാർ ജില്ലാ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. യാതൊരു പ്രകോപനവും ഇല്ലാതെ പെട്ടെന്ന് ഇയാൾ വടിവാൾ വീശി ആക്രമണം നടത്തുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആക്രമണത്തിൽ നികത്തിന്റെ ഭാര്യ താടു സാങ്ബിയ (38), മകൾ നക്കിയ സാങ്ബിയ (2) എന്നിവരും മെഡിക്കൽ അറ്റന്ഡന്റ് പഖ വെ ല്ലി (45) യുമാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അറിഞ്ഞ് ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കും അക്രമണത്തിൽ പരിക്കേറ്റു. സെപ്പ പൊലീസ് ഓഫീസർ ഇൻ ചാർജ് മിൽനി ഗെയിക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെ തുടർന്ന് നികത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, ആക്രമണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെത്താൻ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്.

  ഭൂട്ടാൻ വാഹനക്കടത്ത് കേസ്: മാഹിൻ അൻസാരിയെ വീണ്ടും ചോദ്യം ചെയ്യും

Story Highlights: Three killed in sword attack at government hospital in Arunachal Pradesh’s Kameng district

Related Posts
ഗുരുഗ്രാമിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിൻ്റെ ആത്മഹത്യ
Gurugram crime

ഉത്തർപ്രദേശിലെ ഗുരുഗ്രാമിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലപാതകത്തിനും Read more

ഹോംവർക്ക് ചെയ്യാത്തതിന് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി; സ്കൂൾ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിൽ
school student assault

ഹരിയാനയിലെ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിലായി. Read more

ഉത്തർപ്രദേശിൽ മദ്യത്തിന് പണം നൽകാത്തതിന് അമ്മയെ മകൻ തല്ലിക്കൊന്നു; പ്രതി അറസ്റ്റിൽ
Saharanpur crime news

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് 55 വയസ്സുള്ള അമ്മയെ മകൻ Read more

അർജന്റീനയിൽ മയക്കുമരുന്ന് മാഫിയയുടെ ക്രൂരത; 15 വയസ്സുകാരി അടക്കം മൂന്ന് പേരെ കൊന്ന് തത്സമയം സംപ്രേഷണം ചെയ്തു
Argentina drug mafia

അർജന്റീനയിൽ 15 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തി. Read more

ഉത്തർപ്രദേശിൽ 13 വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്ന് പിതാവ്; കാരണം ഇതാണ്…
Father murders daughter

ഉത്തർപ്രദേശിൽ 13 വയസ്സുകാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് Read more

രാജസ്ഥാനിൽ നവജാതശിശുവിനെ ഉപേക്ഷിച്ച കേസിൽ അമ്മയും മുത്തച്ഛനും അറസ്റ്റിൽ
Abandoned newborn case

രാജസ്ഥാനിലെ ഭിൽവാരയിൽ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിൻ്റെ അമ്മയെയും മുത്തച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. Read more

  രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി മാധ്യമപ്രവർത്തക
ലൈംഗിക പീഡനക്കേസ് പ്രതിയെ കൊലപ്പെടുത്തി; ഇന്ത്യൻ വംശജൻ കാലിഫോർണിയയിൽ അറസ്റ്റിൽ
California murder case

കാലിഫോർണിയയിൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായ വൃദ്ധനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. Read more

സൗത്ത് കാലിഫോർണിയ വെടിവയ്പ്പ്: ഇന്ത്യൻ വംശജ കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ
California shooting case

സൗത്ത് കാലിഫോർണിയയിൽ സെപ്റ്റംബർ 16ന് വെടിയേറ്റു മരിച്ച ഇന്ത്യൻ വംശജയായ കിരൺബെൻ പട്ടേലിന്റെ Read more

അരുണാചൽ പ്രദേശിലും ത്രിപുരയിലും പ്രധാനമന്ത്രിയുടെ സന്ദർശനം; 5,100 കോടിയുടെ പദ്ധതികൾക്ക് തുടക്കം
Arunachal Tripura visit

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും. ഏകദേശം 5,100 Read more

Leave a Comment