പ്രശസ്ത നോവലിസ്റ്റ് പറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷം സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ നടന്നു. കലാസദന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്റ് അശോകൻ ചരുവിൽ ഉദ്ഘാടനം നിർവഹിച്ചു. കവിയും നോവലിസ്റ്റുമായ പ്രൊഫ. വി.ജി. തമ്പി അദ്ധ്യക്ഷത വഹിച്ചു.
മലയാള നോവലിസ്റ്റുകളിൽ സമകാലികരായിരുന്ന പ്രമുഖരിൽ ഒരാളായി മലയാളികൾ പാറപ്പുറത്തിനെ ആദരിച്ചിരുന്നതായി അശോകൻ ചരുവിൽ പറഞ്ഞു. നോവലുകളിലൂടെയും സിനിമകളിലൂടെയും നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹമെന്ന് പ്രൊഫ. വി.ജി. തമ്പി അഭിപ്രായപ്പെട്ടു. ചലച്ചിത്രനിരൂപകൻ പ്രൊഫ. ഐ. ഷൺമുഖദാസ് മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരക്കരയുടെ ‘കുഞ്ഞോനച്ചൻ’ എന്ന കഥാപാത്രം മലയാള സിനിമാലോകം എന്നും ഓർമ്മിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഡോ. ജോർജ്ജ് മേനാച്ചേരി, അലക്സാണ്ടർ സാം, എൻ. ശ്രീകുമാർ, ഫാ. ജിയോ തെക്കിനിയത്ത്, ബേബി മൂക്കൻ, വി.പി. ജോൺസ് എന്നിവർ സംസാരിച്ചു. പറപ്പുറത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ടി.ഒ. വിത്സൻ, ജെയ്ക്കബ് ചെങ്ങലായ്, പി.എൽ. ജോസ്, സിൽവി ജോർജ്, മാധവിക്കുട്ടി, പോൾ ചെവിടൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Story Highlights: Centenary celebrations of famous Malayalam novelist Parappurath held at Sahitya Akademi Smrithi Mandapam