ആലപ്പുഴയിൽ കുറുവാ സംഘത്തിന്റെ മോഷണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Anjana

Kuruva gang robberies Alappuzha

ആലപ്പുഴയിൽ കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്നവരുടെ മോഷണം വ്യാപിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്. മണ്ണഞ്ചേരിയിലും കായംകുളത്തും നടന്ന മോഷണങ്ങളിൽ അന്വേഷിക്കാൻ ഡിവൈഎസ്പി മധു ബാബുവിന്റെ മേൽനോട്ടത്തിൽ ഏഴംഗ സ്പെഷ്യൽ സ്ക്വാഡിനെ രൂപീകരിച്ചു. മോഷണം നടന്ന സ്ഥലങ്ങളിൽ രാത്രിയിൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

കോയമ്പത്തൂർ, മധുര, തഞ്ചാവൂർ എന്നിവിടങ്ങളിലാണ് കുറുവാ സംഘത്തിന്റെ താവളം. ദേഹത്ത് എണ്ണ, കരിയോയിൽ എന്നിവ തേച്ചാണ് മോഷണത്തിനെത്തുക. അടുക്കള വാതിൽ തകർത്താണ് അകത്തു കടക്കുക. മോഷണ ശ്രമങ്ങൾക്കിടെ വീട്ടുകാർ ഉണർന്നാൽ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു കീഴ്പ്പെടുത്തുന്നതാണ് രീതി. വസ്ത്രധാരണത്തിലെ പ്രത്യേകതകൊണ്ട് ഇവരെ തിരിച്ചറിയാനും പാടാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മണ്ണഞ്ചേരിയിൽ മൂന്ന് സ്ഥലങ്ങളിൽ മോഷണവും രണ്ടിടങ്ങളിൽ മോഷണ ശ്രമവും ഉണ്ടായി. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. മണ്ണഞ്ചേരിയിൽ അജയകുമാറിന്റെയും കുഞ്ഞുമോന്റെയും വീട്ടിൽ കുറുവാ സംഘം എത്തി മോഷണം നടത്തിയത് ഒരേ രീതിയിൽ. അടുക്കള വാതിൽ തകർത്ത് കിടപ്പു മുറിക്കുള്ളിൽ എത്തി ഉറങ്ങിക്കിടന്ന സ്ത്രീകളുടെ മാല കവർന്നു. സംഘത്തെ വലയിലാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ വിവിധ ജോലികളുമായി കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് എത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Story Highlights: Special team formed to investigate and arrest Kuruva theft group in Alappuzha following widespread robberies.

Leave a Comment