വടകരയില് റിട്ട. പോസ്റ്റ്മാനെയും മകനെയും ആക്രമിച്ച കേസ്: അഞ്ച് പേര് അറസ്റ്റില്

നിവ ലേഖകൻ

Vadakara attack retired postman

വടകര പുത്തൂരില് റിട്ട. പോസ്റ്റ്മാനെയും മകനെയും വീട്ടില് കയറി അക്രമിച്ച കേസില് ക്വട്ടേഷന് സംഘം അറസ്റ്റിലായി. വടകര പൊലീസ് അറസ്റ്റ് ചെയ്തവരില് പുത്തൂര് ശ്യാം നിവാസിന് മനോഹരന്, വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല് സുരേഷ്, കാഞ്ഞിരവള്ളി കുനിയില് വിജീഷ്, പട്ടര് പറമ്പത്ത് രഞ്ജിത്ത്, ചുണ്ടയില് മനോജന് എന്നിവര് ഉള്പ്പെടുന്നു. അതിര്ത്തി തര്ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് റിട്ട. പോസ്റ്റ്മാനായ പാറേമ്മല് രവീന്ദ്രനെയും മകന് ആദര്ശിനെയും മുഖം മൂടി ധരിച്ച് വീട്ടില് കയറി അക്രമിച്ചത്. രവീന്ദ്രന്റെ കാല് തല്ലി ഒടിക്കുകയും തടയാനുള്ള ശ്രമത്തിനിടയില് മകന് ആദര്ശിന് പരിക്കേല്ക്കുകയും ചെയ്തിരുന്നു. കാലിന് പരിക്കേറ്റ രവീന്ദ്രന് കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സയിലാണ്.

കേസില് അറസ്റ്റിലായ മനോഹരനാണ് രവീന്ദ്രനെ അക്രമിക്കാന് ക്വട്ടേഷന് നല്കിയതെന്ന് പൊലീസ് കണ്ടെത്തി. ഇവര് തമ്മിലുള്ള ഭൂമി സംബന്ധിച്ച അതിര്ത്തി തര്ക്കമാണ് ക്വട്ടേഷന് അക്രമണത്തില് കലാശിച്ചത്. വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചേര്ത്താണ് പ്രതികള്ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില് നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

  ‘എമ്പുരാൻ; തിയറ്ററിൽപ്പോയി കാണില്ല; രാജീവ് ചന്ദ്രശേഖർ

Story Highlights: Retired postman and son attacked in Vadakara, five arrested in quotation gang case over boundary dispute.

Related Posts
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

ഓപ്പറേഷൻ ഡി-ഹണ്ട്: 69 പേർ അറസ്റ്റിൽ
drug raid

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 69 പേർ അറസ്റ്റിലായി. വിവിധതരം നിരോധിത Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 105 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 105 പേർ അറസ്റ്റിലായി. മാർച്ച് 31ന് Read more

  ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; ഭർത്താവ് ഒളിവിൽ പോയി പിന്നീട് പിടിയിൽ
എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
fake email police officer

പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ Read more

കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more

ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
police officer death

റിട്ടയർമെന്റ് ദിനത്തിൽ ചിറയിൻകീഴ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. തിരുവനന്തപുരം എ Read more

QR കോഡ് സുരക്ഷ: കേരള പോലീസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ
QR code safety

QR കോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് കേരള പോലീസ്. ലിങ്കുകൾ സുരക്ഷിതമാണെന്നും Read more

  എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; ഭർത്താവ് ഒളിവിൽ പോയി പിന്നീട് പിടിയിൽ
Bengaluru murder

ബംഗളൂരുവിലെ ദൊഡ്ഡകമ്മനഹള്ളിയിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഒളിപ്പിച്ചു. ഒളിവിൽ പോയ ഭർത്താവിനെ Read more

Leave a Comment