കേരളത്തിൽ ഐബിഎം ജനറേറ്റീവ് എഐ ഇന്നൊവേഷൻ സെൻ്റർ ആരംഭിച്ചു; വിപുലീകരിച്ച ഓഫീസും ഉദ്ഘാടനം ചെയ്തു

Anjana

IBM Generative AI Innovation Center Kerala

കേരളത്തിൽ ഐബിഎം ജനറേറ്റീവ് എഐ ഇന്നൊവേഷൻ സെൻ്റർ ആരംഭിച്ചതായി വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ ഐബിഎമ്മിൻ്റെ വിപുലീകരിച്ച ഓഫീസ്, ജെനറേറ്റീവ് എഐ ഇന്നൊവേഷൻ സെൻ്റർ, ക്ലൈൻ്റ് എക്സ്പീരിയൻസ് സോൺ എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രഖ്യാപിച്ച് ആറ് മാസത്തിനുള്ളിൽ തന്നെയാണ് ഈ സംരംഭം യാഥാർത്ഥ്യമായത്.

ഐബിഎം പാർട്നർ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും സഹായം ലഭ്യമാക്കാനും ഉൽപ്പന്നങ്ങളുടെ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാനും ഈ സെൻ്റർ സഹായകമാകും. ആഗോളതലത്തിൽ ഐബിഎമ്മിൻ്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റ് കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ മനസിലാക്കാനും ഇവിടെ അവസരമുണ്ടാകും. ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ഐബിഎം സെൻ്ററിൽ രണ്ട് തവണയായി ഒന്നിലധികം പദ്ധതികൾ ഒരു വർഷത്തിനിടെ ആരംഭിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യകേന്ദ്രമായി മാറുന്നതിന്‍റെ ഭാഗമായാണ് ഈ പദ്ധതി ആരംഭിച്ചത്. ഇവിടെ ആരംഭിക്കുന്ന പുത്തൻ തലമുറ നിക്ഷേപങ്ങൾ വളരെ പെട്ടെന്ന് വർധിപ്പിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഒപ്പം എഐ ഇന്നൊവേഷൻ സെൻ്ററിന്‍റെ ഉദ്ഘാടന ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

Story Highlights: IBM launches Generative AI Innovation Center in Kerala within six months of announcement

Leave a Comment