18 വർഷത്തിനു ശേഷം മകനെ കാണാൻ സൗദി ജയിലിലെത്തിയ ഉമ്മ; വധശിക്ഷ റദ്ദാക്കി

Anjana

Saudi jail visit mother son

കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ റഹീമിനെ സൗദി ജയിലില്‍ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ഉമ്മ ഫാത്തിമ. പതിനെട്ടുവര്‍ഷത്തിനുശേഷം മകനെ കാണാന്‍ ഫാത്തിമ റിയാദിലെ അല്‍ ഇസ്‌ക്കാന്‍ ജയിലിലെത്തിയത് ഉംറ നിര്‍വഹിച്ച ശേഷമാണ്. ആരുടെയും കണ്ണ് നനയിക്കുന്ന വൈകാരിക കൂടിക്കാഴ്ചയായിരുന്നു അവിടെ നടന്നത്.

2006 നവംബറില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലേക്ക് പോയ റഹീം, അതേ വര്‍ഷം മനപ്പൂര്‍വമല്ലാത്ത കൈപ്പിഴ മൂലം സ്‌പോണ്‍സറുടെ ഭിന്നശേഷിക്കാരനായ 15കാരന്റെ മരണത്തിന് കാരണമായി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു അദ്ദേഹം. 34 കോടി ദയാധനം നല്‍കിയാല്‍ വധശിക്ഷ ഒഴിവാക്കാമെന്ന് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗദി ബാലന്റെ കുടുംബം സമ്മതിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉമ്മയും ബന്ധുക്കളും സൗദിയിലെത്തിയെങ്കിലും ആദ്യം റഹീം അവരെ കാണാന്‍ വിസമ്മതിച്ചിരുന്നു. ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മ വന്നെന്നറിഞ്ഞപ്പോള്‍ തന്നെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും, ഉമ്മയുടെ മനസില്‍ 18 വര്‍ഷം മുമ്പുള്ള തന്റെ മുഖമായിരിക്കുമെന്നും അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിച്ചതെന്നും റഹീം സുഹൃത്തുക്കളെ അറിയിച്ചു. ജൂലായ് രണ്ടിന് അബ്ദുല്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു.

Story Highlights: Mother visits son in Saudi jail after 18 years, death sentence revoked

Leave a Comment