കാസർകോഡ് മഞ്ചേശ്വരത്ത് കവർച്ചാ സംഘത്തിലെ രണ്ട് പേർ പിടിയിൽ; നാലു പേർ രക്ഷപ്പെട്ടു

നിവ ലേഖകൻ

Kasaragod robbery gang arrest

കാസർകോഡ് മഞ്ചേശ്വരത്ത് കവർച്ചാ സംഘത്തിലെ രണ്ട് പേരെ പൊലീസ് സാഹസികമായി പിടികൂടി. മഞ്ചേശ്വരം മജീർപള്ളയിൽ നടന്ന സംഭവത്തിൽ ഉള്ളാൾ സ്വദേശി ഫൈസൽ, സയ്യദ് അമാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റ് നാലു പേർ ഓടി രക്ഷപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഞായറാഴ്ച്ച പുലർച്ചെ മജീർപ്പള്ളയിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയകരമായി തോന്നിയ കാർ പൊലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനക്കിടയിലാണ് ഇവർ കവർച്ചാ സംഘമാണെന്ന് പൊലീസിന് മനസ്സിലായത്. കാറിനുള്ളിൽ ആറു പേരാണ് ഉണ്ടായിരുന്നത്. ബലപ്രയോഗത്തിലൂടെയാണ് രണ്ട് പേരെ പൊലീസ് കീഴടക്കിയത്. കവർച്ചാ സംഘം എത്തിയ കാറിൽ നിന്നും ഗ്യാസ് കട്ടർ, മാരകായുധങ്ങൾ മുതലായ സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

പൊലീസുമായുള്ള സംഘട്ടനത്തിൽ പരുക്കേറ്റ പ്രതികളെ പൊലീസ് സുരക്ഷയിൽ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ നിന്ന് രക്ഷപ്പെട്ടവരെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

  കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ; കോഴിക്കോട് എംഡിഎംഎ വേട്ട

Story Highlights: Police in Kasaragod arrest two members of a robbery gang in a daring operation, while four others escape.

Related Posts
മഞ്ചേശ്വരം കൊലപാതകം: ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Manjeshwar homicide

മഞ്ചേശ്വരത്ത് കിണറ്റിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. Read more

ആറുവയസുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാൻഡിൽ
Thrissur child murder

തൃശ്ശൂർ മാളയിൽ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് Read more

ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
Thrissur child murder

തൃശ്ശൂർ കുഴൂരിൽ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

  പാചകവാതക വിലയിൽ 50 രൂപ വർധന
സർക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 ന് തുടക്കം
Kerala Anniversary Celebrations

ഏപ്രിൽ 21 മുതൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം ആരംഭിക്കും. കാസർഗോഡ് നിന്നാരംഭിക്കുന്ന Read more

കാസർകോഡ് യുവതിയെ പെയിൻ്റ് തിന്നർ ഒഴിച്ച് തീ കൊളുത്തി
Kasaragod woman attack

കാസർകോഡ് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ പെയിൻ്റ് തിന്നർ ഒഴിച്ച് Read more

കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം
Kasaragod attack

കാസർകോട് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. Read more

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്
Kasaragod stabbing

കാസർകോട് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് നാല് പേർക്ക് Read more

കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
Kochi bus attack

കളമശ്ശേരിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ യുവാവ് ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി. Read more

  കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് നാല് പേർക്ക് വെട്ടേറ്റു
Kasaragod attack

കാസർഗോഡ് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ നാല് Read more

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ; കോഴിക്കോട് എംഡിഎംഎ വേട്ട
Kallambalam arrest

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി രണ്ടംഗ ക്രിമിനൽ സംഘം പിടിയിലായി. വാള ബിജു, Read more

Leave a Comment