തമിഴ്നാട്ടിൽ സ്ത്രീകളെ ആക്രമിച്ച കുറ്റവാളി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കാൽ ഒടിഞ്ഞു

നിവ ലേഖകൻ

Tamil Nadu serial offender arrested

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കല്ലാലിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊടുംകുറ്റവാളി രാജ്കുമാര് അവസാനം പൊലീസ് പിടിയിലായി. സ്ത്രീകളെ മാത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഈ കുറ്റവാളിയെ രക്ഷപ്പെട്ടോടുന്നതിനിടയിലാണ് പിടികൂടിയത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലത്തിനു മുകളില് നിന്നും ചാടിയ രാജ് കുമാറിന്റെ ഒരു കാല് ഒടിഞ്ഞ അവസ്ഥയിലാണ് പിടികൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാലിമേയ്ക്കാനും മറ്റും ഒറ്റക്ക് പുറത്തിറങ്ങുന്ന സ്ത്രീകളെ ആക്രമിക്കുകയും ലൈംഗിക അതിക്രമത്തിനു പുറമേ അവരെ കൊള്ളയടിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഇയാളുടേത്. ഒട്ടേറെ സ്ത്രീകളെയാണ് ഇയാൾ ഇത്തരത്തിൽ ഉപദ്രവിച്ചത്.

പരാതികൾ ഒരുപാട് എത്തിയതോടെ പൊലീസ് നാട്ടിലെ യുവാക്കളെ കൂടി ഉള്പ്പെടുത്തി തെരച്ചിൽ നടത്തി. വനത്തില് തെരച്ചിലിനെത്തിയ പൊലീസ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള് പാലത്തിനു മുകളില് നിന്നും താഴേക്ക് ചാടിയത്.

ആ ചാട്ടത്തിൽ ഇയാളുടെ കാൽ ഒടിയുകയും പൊലീസ് പിടിയിലാകുകയുമായിരുന്നു. കീലപൂങ്ങുടി സ്വദേശിയായ രാജ്കുമാറിനെതിരെ ഇത്തരം നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇയാളുടെ അറസ്റ്റോടെ നാട്ടുകാർക്ക് ആശ്വാസമായിരിക്കുകയാണ്.

— /wp:paragraph –> Story Highlights: Serial offender targeting women arrested in Tamil Nadu after dramatic escape attempt

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

കാർത്തിക ദീപം: ബിജെപി ഹിന്ദുക്കളുടെ ശത്രുക്കളെന്ന് ഡിഎംകെ
Karthigai Deepam dispute

തമിഴ്നാട് മധുര തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ ബിജെപിക്കെതിരെ ഡിഎംകെ രംഗത്ത്. ബിജെപി Read more

തമിഴ്നാട്ടിൽ മഴയ്ക്ക് ശമനം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Tamil Nadu Rains

തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. ചെന്നൈ ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ Read more

തമിഴ്നാട്ടിൽ മഴ മുന്നറിയിപ്പ്; ശ്രീലങ്കയിൽ 465 മരണം
Tamil Nadu rainfall

ഡിറ്റ്വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതിനെ തുടർന്ന് തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ മഴ തുടരുന്നു. Read more

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Tamil Nadu Rains

തമിഴ്നാട്ടിൽ ഡിറ്റ്വ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി തുടരുന്നു. ഇന്ന് നീലഗിരി, ഈറോഡ്,കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് Read more

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
Tamil Nadu rainfall

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. Read more

തമിഴ്നാടിനും ആന്ധ്രയ്ക്കും പ്രളയ മുന്നറിയിപ്പ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
Tamil Nadu flood alert

തമിഴ്നാടിനും ആന്ധ്രാപ്രദേശിനും കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. ഡിറ്റ്വ ചുഴലിക്കാറ്റിനെ Read more

ശിവഗംഗയില് രണ്ട് ബസുകൾ കൂട്ടിയിടിച്ച് 11 മരണം; 40 പേർക്ക് പരിക്ക്
Tamil Nadu bus accident

തമിഴ്നാട് ശിവഗംഗയില് സര്ക്കാര് ബസുകള് കൂട്ടിയിടിച്ച് 11 പേര് മരിച്ചു. നാല്പതോളം പേര്ക്ക് Read more

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറാൻ സാധ്യത; തമിഴ്നാട്ടിൽ മൂന്ന് മരണം
Ditwah Cyclone update

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Read more

തമിഴ്നാട്ടിൽ കനത്ത മഴ; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Tamil Nadu rains

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തമിഴ്നാട്ടിൽ കനത്ത Read more

Leave a Comment