കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

നിവ ലേഖകൻ

Updated on:

Kollam Collectorate bomb blast

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് വി ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നീ തമിഴ്നാട് സ്വദേശികളാണ് ശിക്ഷിക്കപ്പെട്ടത്. കേരളത്തിൽ അപൂർവമായ സ്ഫോടനവും ഗൂഢാലോചനയുമാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2016 ജൂൺ 15-നാണ് കൊല്ലം കളക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടന്നത്. ഉപയോഗശൂന്യമായി കിടന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിനടിയിൽ അധികം പ്രഹരശേഷിയില്ലാത്ത ബോംബ് സ്ഥാപിച്ചാണ് സ്ഫോടനം നടത്തിയത്. മധുര സ്വദേശികളും ഭീകരവാദ സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരുമായിരുന്നു പ്രതികൾ.

സംഭവത്തിൽ തങ്ങൾക്ക് പശ്ചാത്താപമുണ്ടെന്നും ഇനി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. സ്ഫോടനം നടത്തുന്നതിന് ഒരാഴ്ച മുമ്പ് കരിംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. സ്ഫോടന ദിവസം രാവിലെ തെങ്കാശിയിൽ നിന്ന് കെ.

  സന്തോഷ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; 13 പ്രതികൾ

എസ്. ആർ. ടി. സി ബസിലാണ് കരിംരാജ ബോംബുമായി കൊല്ലത്തെത്തിയത്. കേരള പൊലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല.

വെല്ലൂർ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻ. ഐ. എ സംഘമാണ് പ്രതികളെ പിന്നീട് പിടികൂടിയത്. Story Highlights: Three accused sentenced to life imprisonment in Kollam Collectorate bomb blast case

Related Posts
പഹൽഗാം ആക്രമണം സാമ്പത്തിക യുദ്ധമെന്ന് ജയശങ്കർ
Pahalgam terrorist attack

പഹൽഗാം ഭീകരാക്രമണം സാമ്പത്തിക യുദ്ധമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കാശ്മീരിലെ ടൂറിസം Read more

ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ജയശങ്കർ
international fight terrorism

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഭീകരതയ്ക്കെതിരെ ആഹ്വാനം Read more

  ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ജയശങ്കർ
കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു
Father commits suicide

കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. കടപ്പാക്കട അക്ഷയ Read more

സന്തോഷ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; 13 പ്രതികൾ
Santhosh Murder Case

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിൽ 800 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഒന്നാം പ്രതി Read more

ഓപ്പറേഷന് സിന്ദൂര് നിര്ത്തിവച്ചിട്ടില്ല; ശക്തമായ തിരിച്ചടി തുടരുമെന്ന് രാജ്നാഥ് സിങ്
Operation Sindoor

തീവ്രവാദത്തിനെതിരെ ശക്തമായ തിരിച്ചടി തുടരുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഓപ്പറേഷന് സിന്ദൂര് താല്ക്കാലികമായി Read more

കൊല്ലത്ത് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ
Kollam husband wife murder

കൊല്ലം കുളത്തുപ്പുഴയിൽ ഭാര്യയെ ഭർത്താവ് കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ Read more

ഉപന്യാസം രചിച്ച് സമ്മാനം നേടാം; അവസാന തീയതി ജൂൺ 24
Essay competition

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. Read more

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
കൊല്ലത്ത് അങ്കണവാടിയിൽ ഫാൻ പൊട്ടിവീണ് മൂന്ന് വയസ്സുകാരന് പരിക്ക്
anganwadi fan accident

കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്ന് വയസുകാരന് പരുക്കേറ്റു. തലയ്ക്ക് Read more

പുനലൂരിൽ പെട്രോൾ പമ്പിൽ പണം നൽകാതെ കടന്ന തമിഴ്നാട് സ്വദേശികൾ പിടിയിൽ
petrol pump theft

കൊല്ലം പുനലൂരിൽ പെട്രോൾ പമ്പിൽ പണം നൽകാതെ പോയ തമിഴ്നാട് സ്വദേശികളെ പോലീസ് Read more

കൊല്ലം മേയറെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ
Kollam Mayor threat case

കൊല്ലം മേയറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കരിക്കകം സ്വദേശി Read more

Leave a Comment