ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

Anjana

Updated on:

child abuse case Thiruvananthapuram
തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർരേഖ, ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മൂമ്മയുടെ കാമുകൻ കൂടിയായ പ്രതി വിക്രമന് (63) കഠിനമായ ശിക്ഷ വിധിച്ചു. മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും, 60,000 രൂപ പിഴയും വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും, പതിനാല് വർഷം കഠിന തടവ് കൂടി അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 2020, 2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്കായിരുന്നു. അമ്മൂമ്മ പുറത്ത് പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്. ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കുട്ടികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും കുട്ടികളുടെ മുന്നിൽ വെച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തിൽ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേറ്റിരുന്നു. ഒരു ദിവസം കതകടക്കാതെ പീഡിപ്പിച്ചത് അയൽവാസി കണ്ടതാണ് സംഭവം പുറത്തറിയാൻ ഇടയാക്കിയത്. കുട്ടികൾ നിലവിൽ ഷെൽട്ടർ ഹോമിലാണ് താമസിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർ ആർഎസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. Story Highlights: 63-year-old man sentenced to double life imprisonment for sexually abusing 9-year-old girl in Thiruvananthapuram

Leave a Comment