പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ആരോപണവുമായി സാന്ദ്ര തോമസ്

Anjana

Sandra Thomas Film Producers Association

സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി അവർ രംഗത്തെത്തി. പരാതിയുമായി വരുന്നവരെ നിശബ്ദരാക്കുകയെന്ന ഉദ്ദേശത്തിലാണ് തന്നെപ്പോലൊരാളെ സംഘടനയിൽ നിന്ന് പുറത്താക്കിയതെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. തനിക്കുണ്ടായത് വളരെ മോശപ്പെട്ട അനുഭവമാണെന്നും പവർ പൊസിഷനിലിരിക്കുന്ന, എംപ്ലോയർ ആയ തന്നെപ്പോലൊരാൾക്ക് ഇതാണ് അനുഭവമെങ്കിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് എന്തായിരിക്കും അവസ്ഥയെന്നും അവർ ചോദിച്ചു.

തനിക്ക് നേരിട്ട ദുരനുഭവത്തിൽ പരാതി നൽകിയത് ആണ് സംഘടന കണ്ട അച്ചടക്ക ലംഘനമെന്ന് സാന്ദ്ര പറഞ്ഞു. തന്നോട് ആരും ക്ഷമാപണം പോലും നടത്തിയില്ലെന്നും സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു. നിയമപരമായ പോരാട്ടം തുടരുമെന്നും ഫിലിം ചേമ്പറിൽ വിഷയം ഉന്നയിക്കുന്നത് ആലോചിക്കുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. താൻ നേരിട്ട ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്നും ഇത് എസ്‌ഐടി അന്വേഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിനിമ വിതരണവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി വിളിച്ച യോഗത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എസ്‌ഐടിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷന്റെ ഭാഗത്ത് നിന്നുള്ള നടപടി ഉണ്ടായത്. നിർമാതാക്കളുടെ സാമ്പത്തിക സ്രോതസ് സർക്കാർ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. അതിനെതിരെയാണ് താൻ പ്രതികരിച്ചതെന്നും അവർ വ്യക്തമാക്കി.

Story Highlights: Sandra Thomas alleges retaliation for sexual harassment complaint against Film Producers Association

Leave a Comment