ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം: ഭാരതപ്പുഴയില്‍ വീണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Anjana

Shornur train accident

ഷൊര്‍ണൂരില്‍ ട്രെയിന്‍ അപകടത്തില്‍ ഭാരതപ്പുഴയിലേക്ക് തെറിച്ചുവീണ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സേലം സ്വദേശിയായ ലക്ഷ്മണന്റെ മൃതദേഹമാണ് ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സിന്റെ തിരച്ചില്‍ ഫലം കാണാതെ വന്നതോടെ രാവിലെ സ്‌കൂബ ടീം എത്തി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തില്‍ ട്രെയിന്‍ തട്ടിയതിന്റെ അടയാളങ്ങളില്ലെന്നും രക്ഷപെടാനായി ഭാരതപ്പുഴയിലേക്ക് ചാടുന്നതിനിടെയാണ് മരണമെന്നുമാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അപകടത്തിന് പിന്നാലെ റയില്‍വേക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. റെയില്‍വേയ്ക്കുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് സിഐടിയു റയില്‍വേ കോണ്‍ട്രാക്ടെഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇന്നലെ റയില്‍വേ ട്രാക്കുകള്‍ ശുചിയാക്കിയത്. തൊഴിലാളികള്‍ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ പെട്ടെന്ന് മുന്നറിയിപ്പില്ലാതെ ട്രെയിന്‍ എത്തുകയും കരാര്‍ തൊഴിലാളികള്‍ മരണപ്പെടുകയുമായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് റയില്‍വേയുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Story Highlights: Body of cleaning worker found in Bharathapuzha river after train accident in Shornur

Leave a Comment