അതിരപ്പിള്ളിയിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

Anjana

Sambar deer poaching Athirappilly

അതിരപ്പിള്ളി ചായ്പ്പൻകുഴി റോഡിലെ വെട്ടിക്കുഴി ചൂളക്കടവിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് യുവാക്കളെ വനപാലകർ അറസ്റ്റ് ചെയ്തു. പരിയാരം റേഞ്ച് ഓഫീസർ അരുൺ വി. എസും സംഘവും വെറ്റിലപ്പാറ അരൂർ മുഴി സ്വദേശി തോട്ടുപുറം വീട്ടിൽ അനൂപ് (39), വെട്ടിക്കുഴി തോട്ടുപുറം അഭിജിത് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് മ്ലാവിന്റെ മാംസവും വേട്ടയ്ക്ക് ഉപയോഗിച്ച നാടൻ തോക്കും പിടിച്ചെടുത്തു.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. ചൂളക്കടവ് റിസർവ് വനത്തിൽ നായാട്ട് നടത്തിയ സംഘം മ്ലാവിൻ്റെ മാംസം വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണെന്നും ഇവരെ അന്വേഷിച്ച് വരികയാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വേഷണ സംഘത്തിൽ പ്രബേഷനറി റേഞ്ച് ഓഫീസർ അനൂപ് സ്റ്റീഫൻ, സെക്ഷൻ ഓഫീസർമാരായ എം.ആർ. രമേഷ്, അജീഷ് ഒ.എം, ബീറ്റ് ഓഫീസർമാരായ പ്രഭാകരൻ എൻ.യു, ശ്രീജിത്ത് ചന്ദ്രൻ, കെ.എസ്. ജിനേഷ് ബാബു, സന്തോഷ് പി.എക്സ്‌സ്, ബി. ശിവകുമാർ എന്നിവരും ഉൾപ്പെട്ടിരുന്നു. ഈ കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Story Highlights: Two youths arrested for killing sambar deer in Athirappilly, Kerala; hunting equipment seized

Leave a Comment