ടെക്നോപാര്ക്കില് ജോലി വാഗ്ദാനം നല്കി തട്ടിപ്പ്: രണ്ട് യുവതികൾ അറസ്റ്റിൽ

നിവ ലേഖകൻ

Technopark job fraud

തിരുവനന്തപുരം ടെക്നോപാര്ക്കില് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള് തട്ടിയെടുത്ത രണ്ട് യുവതികൾ ഓച്ചിറയിൽ പിടിയിലായി. കുണ്ടറ ഇളംമ്പള്ളൂര് സ്വദേശി വിഷ്ണുപ്രിയയും മരുത്തടി സ്വദേശി മിദ്യദത്തുമാണ് അറസ്റ്റിലായത്. ഇവർ വ്യാജമായി തയ്യാറാക്കിയ അപ്പോയിന്മെന്റ് ലെറ്റര് കൈമാറിയാണ് തട്ടിപ്പ് നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്ലാപ്പന സ്വദേശിയുടെ മകൾക്ക് തിരുവനന്തപുരം ടെക്നോപാര്ക്കില് ജോലി ശരിയാക്കി നല്കാമെന്ന് പറഞ്ഞ് വിഷ്ണുപ്രിയയും മിദ്യദത്തും എഴുപതിനായിരം രൂപ കൈക്കലാക്കി. തുടര്ന്ന് ദിവസങ്ങൾക്ക് ശേഷം ജോലി ശരിയായെന്ന് അറിയിച്ച് വ്യാജമായി തയ്യാറാക്കിയ നിയമന ഉത്തരവ് കൈമാറി മൂന്ന് ലക്ഷം രൂപ കൂടി തട്ടിയെടുത്തു. നിയമന ഉത്തരവിലെ അക്ഷരതെറ്റ് കണ്ട് സംശയം തോന്നിയതോടെ വിവരം ഓച്ചിറ പോലീസിനെ അറിയിക്കുകയായിരുന്നു.

ഓച്ചിറ പോലീസ് സബ് ഇന്സ്പെക്ടര് ഇബ്രഹിംകുട്ടിയുടെ നേതൃത്വത്തില് എസ്. സി. പി.

ഒ മാരായ അനു, സെബിന്, സബീദ, ഷംന എന്നിവരുടെ സംഘം പ്രതികളെ പിടികൂടി. ഒന്നാം പ്രതിയായ വിഷ്ണുപ്രിയയെ കെ. എം.

എം. എല്ലില് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതിന് നേരത്തെ ചവറ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആ കേസില് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവര് വീണ്ടും തട്ടിപ്പ് നടത്തിയത്.

  വി.വി. രാജേഷിനെതിരെ പോസ്റ്റർ: പോലീസ് അന്വേഷണം

Story Highlights: Two young women arrested in Ochira for job fraud at Technopark, Thiruvananthapuram

Related Posts
തിരുവനന്തപുരത്ത് 56 വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങും
Thiruvananthapuram water disruption

തിരുവനന്തപുരം നഗരത്തിലെ 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. കരമനയിലെ Read more

മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

തിരുവനന്തപുരത്ത് ലഹരിമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ; ആലപ്പുഴയിൽ രണ്ട് കോടിയുടെ കഞ്ചാവ് പിടിച്ചെടുത്തു
drug bust

തിരുവനന്തപുരത്ത് ലഹരിമരുന്നുമായി നാലുപേർ പിടിയിലായി. ആലപ്പുഴയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

  മദ്യ ലഹരിയിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കടന്നു പിടിച്ചുവെന്ന് ആരോപിച്ച് കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
IB officer death

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സുഹൃത്ത് സുകാന്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. മൂന്നര ലക്ഷം Read more

തിരുവനന്തപുരം യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്: 20 ഗ്രാം കഞ്ചാവ് പിടികൂടി
Excise raid cannabis

തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 20 Read more

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന; 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
cannabis seizure

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന നടത്തി. ആളില്ലാതിരുന്ന മുറിയിൽ Read more

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്തിന്റെ ബന്ധുവീട്ടിൽ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്
IB officer death

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ഒളിവിൽ കഴിയുന്ന സുഹൃത്ത് സുകാന്ത് സുരേഷിന്റെ ബന്ധുവീട്ടിൽ Read more

  ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു; യുവാവ് മാതാപിതാക്കളെ ആക്രമിച്ചു
സെന്റ് ആൻഡ്രൂസിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
Auto-rickshaw accident

തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് ബീച്ചിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരൻ Read more

എംഡിഎംഎയുമായി കരമനയിൽ യുവാവ് പിടിയിൽ
MDMA Thiruvananthapuram

തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ്പിൽ നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഓപ്പറേഷൻ ഡി ഹണ്ടിന്റെ Read more

Leave a Comment