കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാനെതിരെ ലൈംഗിക പീഡന കേസ്

Anjana

Karunagappally Municipal Chairman sexual harassment case

കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ ലൈംഗിക ആരോപണ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നഗരസഭയിലെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസെടുത്തത്. ചെയര്‍മാന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു.

പണം വേണമെങ്കില്‍ തന്റെ ഒപ്പം ചെല്ലണമെന്ന് നഗരസഭ ചെയര്‍മാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ചെയര്‍മാന്റെ റൂമില്‍ വെച്ചും അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും യുവതി പറയുന്നു. ചെയര്‍മാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും, ചെയര്‍മാന്‍ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി ആരോപിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്. സിപിഐഎം പ്രാദേശിക ഘടകങ്ങള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു. നിവര്‍ത്തികേടുകൊണ്ടാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ചെയര്‍മാനെ സമീപിച്ചതെന്ന് യുവതിയും ഭര്‍ത്താവും വ്യക്തമാക്കി.

Story Highlights: Sexual harassment allegation against Karunagappally municipal chairman leads to case filing

Leave a Comment