മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്ന മകനെ വാടകക്കൊലയാളികളെ ഏല്പ്പിച്ച് കൊലപ്പെടുത്തിയ കേസില് പിതാവ് അറസ്റ്റിലായി. ഭോപ്പാല് ഗ്വാളിയോറിലാണ് സംഭവം നടന്നത്. 28 വയസ്സുള്ള മകന് ഇര്ഫാന് ഖാനെ കൊലപ്പെടുത്താന് രണ്ടംഗ ക്വട്ടേഷന് സംഘത്തെയാണ് പിതാവ് ഹസന് ഖാന് ഉപയോഗിച്ചത്. ഗ്വാളിയോര് കന്റോണ്മെന്റ് പൊലീസാണ് ഹസന് ഖാനെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല് കേസുകളില് പ്രതിയായിരുന്നു കൊല്ലപ്പെട്ട ഇര്ഫാന് ഖാന്.
മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്ന ഇര്ഫാന്റെ ദുശ്ശീലങ്ങള് കുടുംബവുമായുള്ള ബന്ധം വഷളാക്കി. ഇത് നിരന്തരമായ സംഘര്ഷങ്ങളിലേക്ക് നയിച്ചു. ഈ സാഹചര്യമാണ് ഹസന് ഖാനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അര്ജുന് എന്ന ഷറഫത്ത് ഖാന്, ഭീം സിംഗ് പരിഹാര് എന്നിവര്ക്കാണ് 50,000 രൂപയ്ക്ക് കൊല്ലാനായി പിതാവ് ക്വട്ടേഷന് നല്കിയത്. 21-ന് ബദ്നാപുര – അക്ബര്പുര് കുന്നിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇര്ഫാനെ ഹസന് കൂട്ടിക്കൊണ്ടുപോയി.
അവിടെ വെച്ച് കൊലയാളികള് ഇര്ഫാനെ വെടിവെച്ചു കൊല്ലുകയായിരുന്നു. Also Read; നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ലോറന്സ് ബിഷ്ണോയ് ; മഹാരാഷ്ട്രയിൽ ഉത്തര് ഭാരതീയ വികാസ് സേനയ്ക്കുവേണ്ടി മത്സരിക്കും ഇർഫാന്റെ തലയിലും നെഞ്ചിലും ഒന്നിലധികം തവണ വെടിയുതിര്ത്തു. സംഭവത്തിൽ ഗ്വാളിയോര് പൊലീസ് വിശദമായ അന്വേഷണം നടത്തി.
നിരവധി പേരെ ചോദ്യംചെയ്തെങ്കിലും ആദ്യം കൊലയാളികളെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചില്ല. ഹസന് ഖാൻ പൊലീസിന് നൽകിയ മൊഴിയിലെ പൊരുത്തക്കേടുകള് ശ്രദ്ധിച്ചതോടെയാണ് സത്യം പുറത്തറിഞ്ഞത്. കൊല നടത്തിയ അര്ജുനും ഭീം സിംഗ് പരിഹാറും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. Also Read;
കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഹണി സിംഗ് തന്റെ ജീവിതത്തിലെ മയക്കുമരുന്ന് അനുഭവങ്ങളെക്കുറിച്ച് Read more
മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more
കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more
കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more
കൊച്ചി കടവന്ത്രയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പിറവം Read more
ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. Read more
കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട്ടുകാർ പള്ളിയിൽ പോയ Read more
ബെംഗളൂരുവിൽ വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ്ണമാലയുമായി കടന്നുകളഞ്ഞ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ Read more
അടിമാലിയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് ഒരാൾ കട അടിച്ചു Read more











