ബെംഗളൂരുവിൽ മലയാളി യുവതിക്ക് മർദ്ദനം; പൊലീസ് നടപടിയിൽ വീഴ്ച

Anjana

Malayali woman assaulted Bengaluru

ബെംഗളൂരുവിലെ രാമമൂർത്തി നഗറിൽ എൻ ആർ ഐ ലെ ഔട്ടിൽ വെച്ച് ഒരു മലയാളി യുവതിക്ക് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടതായി പരാതി. ഇന്നലെയാണ് സംഭവമുണ്ടായത്. ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിനാണ് യുവതിക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

യതീഷ് എന്നയാൾക്കെതിരെയാണ് യുവതി പരാതി നൽകിയത്. എന്നാൽ, പൊലീസ് എഫ്ഐആറിൽ പ്രതിയുടെ പേര് ചേർക്കാതിരുന്നതിനെ തുടർന്ന് യുവതി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചു. എഫ്ഐആറിൽ അജ്ഞാതനായ ഒരാളാണ് അതിക്രമം നടത്തിയതെന്നും ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ നടപടിയെ ചോദ്യം ചെയ്ത് യുവതി കർണാടക ഡിജിപിക്കും ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ യുവതി നൽകിയിട്ടും പൊലീസ് അത് എഫ്ഐആറിൽ ഉൾപ്പെടുത്താതിരുന്നത് ഗൗരവമായ വീഴ്ചയാണെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു.

Story Highlights: Malayali woman assaulted in Bengaluru after throwing stone at stray dog

Leave a Comment