സോണിയുടെ പുതിയ ലിങ്ക്ബഡ്‌സ് ഓപ്പൺ ഇയർഫോൺ ഇന്ത്യയിൽ; വിലയും സവിശേഷതകളും

Anjana

Sony LinkBuds Open TWS earphones

സോണി കമ്പനിയുടെ പുതിയ ഇയർഫോണായ ലിങ്ക്ബഡ്‌സ് ഓപ്പൺ (ഡബ്ള്യു-എൽ910) ടിഡബ്ള്യുഎസ് ഇന്ത്യയിൽ അവതരിപ്പിച്ചു. മറ്റ് ഇയർഫോണുകളിൽ നിന്നും വ്യത്യസ്തമായി ഓപ്പൺ ഇയർ ഡിസൈനോടുകൂടിയാണ് ഇത് എത്തുന്നത്. ഈ രൂപകൽപ്പന മൂലം പാട്ട് കേൾക്കുമ്പോഴോ വീഡിയോ കാണുമ്പോഴോ ചുറ്റുമുള്ള മറ്റ് ശബ്ദങ്ങളും കേൾക്കാൻ കഴിയും. എന്നാൽ ഇത് ആസ്വാദനത്തെ ബാധിക്കില്ല. 22 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണ് മറ്റൊരു പ്രധാന സവിശേഷത.

19,990 രൂപ മുതലാണ് ഇന്ത്യയിൽ ഈ ഇയർബഡിന്റെ വില ആരംഭിക്കുന്നത്. ഒക്ടോബർ 24 മുതൽ ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും സോണി കമ്പനിയുടെ ഓതറൈസ്ഡ് ഡീലറുകളിലും സെന്ററുകളിലും ഇത് ലഭ്യമാകും. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ മാത്രമാണ് ഇത് ലഭിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

11 എംഎം റിങ് ആകൃതിയിലുള്ള നിയോഡൈമിയം ഡ്രൈവർ യൂണിറ്റുകളും സോണിയുടെ വി 2 പ്രോസസറുകളും ഇതിന് കരുത്ത് പകരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ ഓഡിയോ സിഗ്നൽ പ്രോസസിംഗ് ടെക്നോളജിയും ചുറ്റുപാടുകൾക്ക് അനുസൃതമായി ശബ്ദം ക്രമീകരിക്കുന്ന അഡാപ്റ്റീവ് വോളിയം കണ്ട്രോൾ ഫീച്ചറും ഇതിലുണ്ട്. ബ്ലൂടൂത്ത് 5.3, എസ്ബിസി, എഎസി, എൽസി 3, ഓഡിയോ കോഡെക്സ് തുടങ്ങിയവയാണ് കണക്ടിവിറ്റി ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നത്.

Story Highlights: Sony launches LinkBuds Open TWS earphones with open-ear design and 22-hour battery life in India

Leave a Comment