സുഖകരമായ യാത്രയ്ക്കായി പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു

Anjana

Vande Bharat sleeper train

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇനി പുതിയ രൂപത്തിൽ വരുന്നു. സുഖകരമായി കിടന്നുറങ്ങി യാത്ര ചെയ്യാൻ കഴിയുന്ന നൂജെൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വൈകാതെ ട്രാക്കിലിറക്കാനാണ് സർക്കാർ തീരുമാനം. രാജ്യത്ത് ആദ്യമായി നിർമിച്ച ഈ വന്ദേഭാരത് സ്ലീപ്പർ വണ്ടിയുടെ രൂപകൽപന ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് ആണ് നിർവഹിച്ചിരിക്കുന്നത്. നിലവിൽ പരീക്ഷണയോട്ടത്തിന്റെ ഭാഗമായി ചെന്നൈയിലെ ഐസിഎഫ് കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ ഉള്ളത്.

പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ആകെ പതിനാറ് കോച്ചുകളാണുള്ളത്. ഇതിൽ 11 എണ്ണം എസി ത്രീടയർ, നാലെണ്ണം എസി ടൂ ടയർ, ഒരു ഫസ്റ്റ്ക്ലാസ് എസി കോച്ച് എന്നിങ്ങനെയാണ്. സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടാണ് കംപാർട്ട്മെന്റുകൾ നിർമിച്ചിരിക്കുന്നത്. പ്രത്യേക ലൈറ്റിങ് സംവിധാനം, കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും, ഓട്ടോമാറ്റിക് വാതിലുകൾ, പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ്ക്ലാസ് എസി കാറിൽ ചൂടുവെള്ളവും ഷവറും തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബംഗളൂരുവിലെ ബെമലിന്റെ പ്ലാന്റിലാണ് പുതിയ വന്ദേഭാരത് നിർമിച്ചത്. ഒൻപത് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 68 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. യൂറോപ്യൻ ട്രെയിനുകളോട് കിടപിടിക്കുന്ന നിലവാരമുള്ള ഈ പുതിയ വന്ദേഭാരത് ട്രെയിൻ ഉടൻ തന്നെ ട്രാക്കിലൂടെ സഞ്ചരിക്കും.

Story Highlights: New Vande Bharat sleeper trains with advanced features to be launched soon

Leave a Comment