ഗുജറാത്തിലെ ഗാന്ധിനഗറിൽ അഞ്ച് വർഷമായി പ്രവർത്തിച്ചുവന്ന വ്യാജ കോടതിയുടെ നടത്തിപ്പുകാർ പിടിയിലായി. മോറിസ് സാമുവൽ ക്രിസ്റ്റ്യൻ (37) എന്നയാളാണ് വ്യാജ ജഡ്ജിയായി വേഷമിട്ട് നാട്ടുകാരെ കബളിപ്പിച്ചത്. ഇയാളും കൂട്ടാളികളായ ‘ഗുമസ്തൻമാരും’ അറസ്റ്റിലായി.
2019-ൽ സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ തന്റെ കക്ഷിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ടാണ് മോറിസ് തട്ടിപ്പിന് തുടക്കം കുറിച്ചത്. സിറ്റി സിവിൽ കോടതിയിൽ ഭൂമി തർക്ക കേസുകൾ നിലനിൽക്കുന്നവരെയായിരുന്നു ഇയാൾ ഉന്നംവെച്ചത്. കേസ് തീർപ്പാക്കുന്നതിനുള്ള ഫീസായി ഇടപാടുകാരിൽ നിന്ന് ഒരു നിശ്ചിത തുക വാങ്ങാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിയമപരമായ തർക്കങ്ങൾ തീർപ്പാക്കുന്നതിന് യോഗ്യതയുള്ള കോടതി നിയമിച്ച ഔദ്യോഗിക മദ്ധ്യസ്ഥനാണ് താനെന്നായിരുന്നു മോറിസ് ആളുകളെ ധരിപ്പിച്ചിരുന്നത്. ഇയാളുടെ സംഘത്തിലുള്ള മറ്റുള്ളവർ കോടതി ജീവനക്കാരോ അഭിഭാഷകരോ ആയി വേഷമിട്ട് നിൽക്കുമായിരുന്നു. ഇത്തരത്തിൽ വ്യാജ ട്രൈബ്യൂണൽ രൂപീകരിച്ച് അതിൽ ജഡ്ജിയായി വേഷമിട്ടുകൊണ്ടായിരുന്നു തട്ടിപ്പ് നടത്തിയത്.
Story Highlights: Fake judge arrested in Gujarat for running fraudulent tribunal for five years