അപ്പോളോ ഗോൾഡ് തട്ടിപ്പ്: ഇഡി റെയ്ഡിൽ 27.49 ലക്ഷം രൂപ പിടിച്ചെടുത്തു, 52.34 ലക്ഷം രൂപ മരവിപ്പിച്ചു

Anjana

Apollo Gold investment fraud

അപ്പോളോ ഗ്രൂപ്പിനെതിരെയും സമാന ഗ്രൂപ്പിനെതിരെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ‘അപ്പോളോ ഗോള്‍ഡ്’ എന്ന നിക്ഷേപ പദ്ധതി വഴി തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് നടപടി. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഓഫീസുകളിലും ഡയറക്ടര്‍മാരുടെ വീടുകളിലും ഉൾപ്പെടെ പതിനൊന്ന് സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നു. ഇതിൽ 27.49 ലക്ഷം രൂപ പിടിച്ചെടുക്കുകയും 52.34 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തു.

ഒക്ടോബർ 17 നായിരുന്നു സംഭവം. കമ്പനിയുടെ സ്വത്തുവകകളും നിക്ഷേപങ്ങളും സംബന്ധിച്ച രേഖകളും ഇലക്ട്രോണിക് തെളിവുകളും പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. ‘അപ്പോളോ ഗോൾഡ്’ പദ്ധതിയിൽ നിക്ഷേപിക്കുന്ന ഓരോ ഒരു ലക്ഷം രൂപയ്ക്കും ആയിരം രൂപ വീതം പലിശ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഒരു വർഷം കഴിയുമ്പോൾ തുക പൂർണമായി പിൻവലിക്കാമെന്നും 12 മാസത്തിനു ശേഷം നിക്ഷേപം തുടരുന്നവർക്ക് ലാഭവിഹിതം നൽകുമെന്നും അറിയിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടക്കത്തിൽ വാഗ്ദാനങ്ങൾ പാലിച്ചെങ്കിലും പിന്നീട് നിക്ഷേപ തുകയോ പലിശയോ നൽകാതായതോടെ നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി നടപടി. അപ്പോളോ ജ്വല്ലറി ഗ്രൂപ്പിൻ്റെ മൂസ ഹാജി ചരപ്പറമ്പില്‍, ബഷീര്‍ അടക്കമുള്ള ഡയറക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മൂസ ഹാജി ചരപ്പറമ്പില്‍ ഒളിവില്‍ പോയതായും റിപ്പോർട്ടുണ്ട്. സംഭവത്തില്‍ 42 എഫ്‌ഐആറുകള്‍ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Story Highlights: ED raids Apollo Group and similar group for investment fraud through ‘Apollo Gold’ scheme, seizes funds and freezes accounts.

Leave a Comment