കൈക്കൂലി കേസിൽ മുൻ മൂവാറ്റുപുഴ ആർഡിഒയ്ക്ക് 7 വർഷം കഠിനതടവും പിഴയും

Anjana

Muvattupuzha RDO bribery case

മൂവാറ്റുപുഴയിലെ മുൻ ആർഡിഒ വി ആർ മോഹനൻ പിള്ളയ്ക്ക് കൈക്കൂലി വാങ്ങിയ കേസിൽ 7 വർഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം ശിക്ഷ വിധിച്ചത്. 2016-ൽ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിധി വന്നത്.

എല്ലാ രേഖകളും ഉണ്ടായിട്ടും ആർഡിഒ കൈക്കൂലി ആവശ്യപ്പെട്ടതോടെ വീട്ടുടമ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഡിവൈഎസ്പി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് അഴിമതിനിരോധന നിയമപ്രകാരം തടവുശിക്ഷ വിധിച്ചത്. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെടിക്കെട്ടിന് കേന്ദ്രത്തിന്റെ നിയന്ത്രണം സംബന്ധിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര മന്ത്രിക്ക് കത്ത് നൽകിയിരുന്നു. പുതിയ വിജ്ഞാപനം പിൻവലിക്കണമെന്നും അല്ലെങ്കിൽ തൃശൂർപൂരം വെടിക്കെട്ടിന് ഇളവ് നൽകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Story Highlights: Former Muvattupuzha RDO sentenced to 7 years rigorous imprisonment and fined Rs 35,000 in bribery case

Leave a Comment