കോഴിക്കോട് എടിഎം കവർച്ച: പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ; നാടകമെന്ന് പൊലീസ്

Anjana

Kozhikode ATM robbery

കോഴിക്കോട് കൊയിലാണ്ടിയിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് പരാതിക്കാരനും സുഹൃത്തും അറസ്റ്റിലായി. പയ്യോളി സ്വദേശി സുഹൈലും സുഹൃത്ത് താഹയുമാണ് പിടിയിലായത്. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നതായി പറഞ്ഞത് പ്രതികൾ നടത്തിയ നാടകമാണെന്ന് പൊലീസ് കണ്ടെത്തി. താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെടുത്തു. പയ്യോളിയിലെ പള്ളി ജീവനക്കാരനാണ് താഹ.

72,40,000 രൂപ നഷ്ടപ്പെട്ടതായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. എടിഎം കൗണ്ടറുകളിൽ പണം നിറയ്ക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ച് കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നതായായിരുന്നു പരാതി. സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യം 25 ലക്ഷം രൂപ നഷ്ടമായതായി പറഞ്ഞിരുന്നെങ്കിലും പിന്നീട് 72,40,000 രൂപയായി തുക ഉയർത്തി. യാത്രയ്ക്കിടെ പർദ്ദ ധരിച്ച രണ്ടുപേരിൽ ഒരാൾ വാഹനത്തിന്റെ മുന്നിലേക്ക് വീണുവെന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിച്ചുവെന്നുമായിരുന്നു മൊഴി. എന്നാൽ യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനും സുഹൃത്തും പിടിയിലായത്.

Story Highlights: Complainant and friend arrested in Kozhikode ATM robbery case, police reveal staged drama

Leave a Comment