കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവം: പൊലീസ് കേസെടുത്തു

Anjana

Kozhikode robbery

കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. പയ്യോളി സ്വദേശി സുഹൈലിന്റെ പരാതിയിൽ രണ്ടുപേർക്കെതിരെയാണ് കേസെടുത്തത്. എഴുപത്തി രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപയാണ് കവർന്നതെന്ന് എഫ്ഐആറിൽ പറയുന്നു. ആദ്യം 25 ലക്ഷം രൂപ നഷ്ടമായതായി പറഞ്ഞിരുന്നെങ്കിലും പിന്നീട് കൃത്യമായ തുക വ്യക്തമാക്കി.

ഇന്നലെയാണ് സംഭവം നടന്നത്. ATM കൗണ്ടറുകളിൽ പണം നിറക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ച് രണ്ട് സ്ത്രീകളാണ് യുവാവിനെ ആക്രമിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. യാത്രയ്ക്കിടെ പർദ്ദ ധരിച്ച രണ്ടുപേരിൽ ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണു എന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിക്കുകയായിരുന്നു എന്നുമാണ് യുവാവിന്റെ പരാതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കണ്ണിൽ മുളകുപൊടി വിതറിയ ശേഷമാണ് പണം കവർന്നതെന്ന് യുവാവ് പറയുന്നു. ഫോറൻസിക് സംഘവും, വിരൽ അടയാള വിദഗ്ധരും പണം തട്ടിയ സ്ഥലത്തും യുവാവിനെ ഉപേക്ഷിച്ച സ്ഥലത്തും പരിശോധന നടത്തി. യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉള്ളതിനാൽ കേസിലെ ദുരൂഹത കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Story Highlights: Police register FIR in Kozhikode robbery case where man was held hostage and robbed of over 72 lakh rupees

Leave a Comment