റെയിൽവേ വിരമിച്ച ജീവനക്കാരെ വീണ്ടും നിയമിക്കുന്നു; 25,000 ഒഴിവുകൾ നികത്തും

Anjana

Indian Railways rehire retired employees

റെയിൽവേ ബോർഡ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ജീവനക്കാരുടെ കുറവ് മൂലമുള്ള പ്രയാസം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, 65 വയസ്സിൽ താഴെയുള്ള വിരമിച്ച ജീവനക്കാരെ വീണ്ടും ജോലിക്കെടുക്കാൻ റെയിൽവേ തീരുമാനിച്ചു. രാജ്യത്തെ വിവിധ സോണുകളിലായി 25,000 പേരെയാണ് നിയമിക്കുന്നത്. സൂപ്പർവൈസർ മുതൽ ട്രാക്ക് മാൻ വരെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഈ വിരമിച്ച ജീവനക്കാർക്ക് അവസരമുണ്ടാകും.

എല്ലാ സോണുകളിലെയും ജനറൽ മാനേജർമാർക്ക് വിരമിച്ചവരെ നിയമിക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിരമിക്കുന്നതിന് മുൻപ് അവസാന അഞ്ച് വർഷം ഔദ്യോഗിക കൃത്യനിർവഹണത്തിൽ മികവ് കാട്ടിയവരെയാണ് നിയമനത്തിനായി പരിഗണിക്കുക. ഇവർ വിജിലൻസ് കേസുകളിലും മറ്റും പ്രതികളായവർ ആകരുതെന്നും നിബന്ധനയുണ്ട്. ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് അവസാനം ലഭിച്ച ശമ്പളത്തിൽ നിന്ന് അടിസ്ഥാന പെൻഷൻ കുറച്ചുള്ള തുക ശമ്പളമായി ലഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യത്ത് ട്രെയിൻ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം. നോർത്ത്-വെസ്റ്റേൺ റെയിൽവേയിൽ മാത്രം 10,000-ത്തിലധികം തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്. പുനർനിയമനം ചെയ്യപ്പെടുന്നവർക്ക് യാത്രാ ബത്തയും ഔദ്യോഗിക യാത്രകൾക്കുള്ള സാമ്പത്തിക അലവൻസും ലഭിക്കും. എന്നാൽ ഇൻക്രിമെന്റ് ലഭിക്കില്ല. ഈ നടപടി വഴി റെയിൽവേയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ.

Story Highlights: Railways to re-hire retired employees under 65 to address staff shortage across various zones

Leave a Comment